ADVERTISEMENT

മൂന്നാർ∙ ഇടമലക്കുടി നിവാസികൾക്ക് യാത്ര ചെയ്യാൻ കാടും മേടും നിഷ്പ്രയാസം കയറിയിറങ്ങുന്ന ഗൂർഖ വാഹനമെത്തി. പട്ടികവർഗ വികസന വകുപ്പാണ് 14 ലക്ഷം രൂപ വിലമതിക്കുന്ന ഫോർ വീൽ വാഹനമായ ഫോഴ്സ് ഗൂർഖ എത്തിച്ചത്. കൊടുംവനത്തിനു നടുവിലുള്ള ഇടമലക്കുടിയിലേക്കുള്ള വഴി വലിയ കയറ്റങ്ങളും കുത്തിറക്കങ്ങളും നിറഞ്ഞതാണ്.

ഓഫ് റോഡ് വാഹനങ്ങളിൽ മാത്രമേ ഇതുവഴി സഞ്ചരിക്കാൻ കഴിയുകയുള്ളൂ. ഇടമലക്കുടി സ്വദേശികൾക്ക് മൂന്നാറിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനായി രണ്ട് ജീപ്പുകൾ നാലുവർഷം മുൻപ് സർക്കാർ വാങ്ങിയിരുന്നു. വനം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എഫ്ഡിഡിഎയ്ക്ക് വിട്ടുനൽകിയ വാഹനത്തിൽ സർക്കാർ നിശ്ചയിച്ചിരുന്ന ടിക്കറ്റ് നിരക്ക് നൽകിയായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്.

ഇതിലൊരു വാഹനം 2020 ഓഗസ്റ്റ് 6 നുണ്ടായ പെട്ടിമുടി ദുരന്തത്തിൽ പൂർണമായി തകർന്നതോ‌ടെ ഒരു ജീപ്പ് മാത്രമായിരുന്നു ഗോത്രവർഗക്കാരുടെ ഏക ആശ്രയം. ഇതെ തുടർന്നാണ് ദുരന്തമുണ്ടായി രണ്ടു വർഷത്തിനു ശേഷം പുതിയ വാഹനമെത്തിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com