ADVERTISEMENT

തൊടുപുഴ∙ എക്സൈസ് വകുപ്പിനെയും മറികടന്ന് ജില്ലയിൽ ഒരു വർഷത്തിനിടയിൽ 105 നർകോട്ടിക് കേസുകൾ പിടികൂടി പൊലീസ്. ഈ കേസുകളിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടാൻ സഹായകരമായി പ്രവർത്തിച്ച തൊടുപുഴ ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്ഐ ടി.എം.ഷംസുദ്ദീൻ, എഎസ്ഐ ഉണ്ണിക്കൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർ ഹരീഷ് എന്നിവരെ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. 

നർകോട്ടിക് കേസുകൾക്കു പുറമേ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയ 31 കേസുകളിലും അനധികൃത മണ്ണ്, പാറ എന്നിവ പിടികൂടിയ 37 കേസുകളിലും ഇവരുടെ സഹായം തൊടുപുഴ പൊലീസിന് മുതൽക്കൂട്ടായി. ഇവരുടെയും തൊടുപുഴയിലെ പൊലീസ് സംവിധാനത്തിന്റെയും ഏകോപിച്ച പ്രവർത്തനം മാതൃകാപരമാണെന്നു കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുകൂടിയായ എസ്എച്ച്ഒ വി.സി.വിഷ്ണുകുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com