ADVERTISEMENT

ചെറുതോണി∙ ഹൈറേഞ്ചിൽ സംസ്ഥാന, ദേശീയപാതകളിലെ വെള്ളക്കെട്ട് യാത്രക്കാർക്കു ദുരിതമാകുന്നു. മഴ മാറിയിട്ടും റോഡുകളിൽ തുടരുന്ന വെള്ളക്കെട്ടിൽ ഏറെ ദുരിതം അനുഭവിക്കുന്നത് ഇരുചക്ര വാഹന യാത്രക്കാരാണ്. വലിയ വാഹനങ്ങൾ അതിവേഗം കടന്നു പോകുമ്പോൾ വാഹനങ്ങൾ എതിരെ വരുന്ന ഇരുചക്ര വാഹന യാത്രികർ വെള്ളം ശക്തിയായി അടിച്ചു കയറി നനഞ്ഞു കുളിക്കുകയാണ്. 

ജില്ലാ ആസ്ഥാനത്ത് ചെറുതോണി മുതൽ കരിമ്പൻ വരെയുള്ള 8 കിലോമീറ്റർ ദൂരത്തിൽ പത്തോളം സ്ഥലങ്ങളിലാണ് റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത്. ഇതേ അവസ്ഥ തന്നെയാണ് ഹൈറേഞ്ചിലെ മിക്ക റോഡുകൾക്കും. അശാസ്ത്രീയമായ നിർമാണമാണ് ഇത്തരം വെള്ളക്കെട്ടുകൾക്ക് ഇടയാക്കുന്നത്. കാലാകാലങ്ങളിൽ ഓട ശുചിയാക്കാത്തതും വെള്ളക്കെട്ടിന് ഇടയാക്കുന്നു. ഓട നിർമിക്കാതെ റോഡ് പണി പൂർത്തിയാക്കുന്നതും ചിലയിടങ്ങളിൽ വെള്ളക്കെട്ടിനു കാരണമാകുന്നുണ്ട്.

ചിലയിടത്തെങ്കിലും ഓട കയ്യേറിയുള്ള അനധികൃത നിർമാണങ്ങളും വെള്ളക്കെട്ട് സൃഷ്ടിക്കുന്നു. എന്നാൽ റോഡുകളിൽ തടാകം പോലെ വെള്ളം കെട്ടിക്കിടന്നിട്ടും പൊതുമരാമത്ത് വകുപ്പിനു യാതൊരു കുലുക്കവുമില്ല.  വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com