ADVERTISEMENT

മൂന്നാർ ∙ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ടൗണിൽ സ്ഥാപിച്ച ഡിവൈഡറുകളിൽ വാഹനങ്ങൾ ഇടിച്ചുകയറിയുള്ള അപകടങ്ങൾ പതിവാകുന്നു. ആർഒ കവല മുതൽ ജിഎച്ച് കവല വരെ സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകളാണ് മുന്നറിയിപ്പ് ഫലകങ്ങൾ, റിഫ്ലക്ടറുകൾ എന്നിവ ഇല്ലാത്തതുമൂലം അപകടക്കെണിയായിരിക്കുന്നത്. തിങ്കൾ രാത്രിയിലും ഇന്നലെ രാവിലെയുമായി, വിനോദസഞ്ചാരികൾ യാത്ര ചെയ്തിരുന്ന 2 വാഹനങ്ങളാണ് ഡിവൈഡറുകളിൽ ഇടിച്ചു കയറി അപകടമുണ്ടായത്. 

സെൻട്രൽ കവല, ജിഎച്ച് കവല എന്നിവിടങ്ങളിലായിരുന്നു അപകടങ്ങൾ. യാത്രക്കാർക്ക് പരുക്ക് പറ്റിയില്ലെങ്കിലും വാഹനങ്ങൾക്കു സാരമായ കേടുപാടുകൾ സംഭവിച്ചു. ഈ രണ്ടു സ്ഥലങ്ങളിലുമാണ് പതിവായി അപകടങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞ 3 മാസത്തിനിടയിൽ പതിനഞ്ചിലധികം വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെട്ടത്. അപകടങ്ങൾ പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കാൻ തയാറാകുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com