ADVERTISEMENT

അണക്കര ∙ ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിൽ അണക്കര മേഖലയിൽ കനത്ത നാശനഷ്ടം. അണക്കര ഉദയഗിരിമേട് ഭാഗത്ത്  വീടുകൾക്ക് ഇടിമിന്നലിൽ കേടുപാട് സംഭവിച്ചു. വൈദ്യുത ഉപകരണങ്ങളും വയറിങ്ങും ഉൾപ്പെടെ കത്തി നശിച്ചു. കഴിഞ്ഞ 2 ദിവസവും ഈ മേഖലയിൽ ശക്തമായ മഴ പെയ്തു. ചൊവ്വാഴ്ചയുണ്ടായ കനത്ത ഇടിമിന്നലിൽ രണ്ട് വീടുകൾക്ക് കേടുപാട് സംഭവിച്ചു.  ഉദയഗിരിമേട്ടിൽ കൊട്ടാരം പറമ്പിൽ കുര്യാക്കോസിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായത്. വാടകയ്ക്ക് നൽകിയിരിക്കുന്ന ഈ വീടുകളിൽ ഈ സമയം ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. 

 അണക്കര ഉദയഗിരിമേട്ടിൽ കുമരിയാരുപറമ്പിൽ സജീവ് വാടകയ്ക്ക് താമസിച്ചിരുന്ന വീടിനു ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ച നിലയിൽ.
അണക്കര ഉദയഗിരിമേട്ടിൽ കുമരിയാരുപറമ്പിൽ സജീവ് വാടകയ്ക്ക് താമസിച്ചിരുന്ന വീടിനു ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ച നിലയിൽ.

കുമരിയാരു പറമ്പിൽ സജീവ് താമസിക്കുന്ന വീട്ടിലാണ് കൂടുതൽ നാശനഷ്ടം . മിന്നലേറ്റ് ജനൽ പാളികളും വീട്ടിലെ വൈദ്യുത സ്വിച്ച് ബോർഡുകളും ഉൾപ്പെടെ പൊട്ടിത്തെറിച്ചു. ടിവി, അക്വേറിയം, വൈദ്യുതോപകരണങ്ങൾ എന്നിവയും ഇടിമിന്നലിൽ നശിച്ചു. തൊട്ടടുത്ത വീട്ടിലെയും സ്വിച്ച് ബോർഡുകൾക്കും വൈദ്യുതോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഈ മേഖലയിലെ നിരവധി വീടുകളിലെ ടിവി ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾക്ക് ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചു.

English Summary:

Heavy rain and thunder; Heavy damage at Anakkara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com