ADVERTISEMENT

അടിമാലി ∙ കാലം തെറ്റി പെയ്ത മഴയിൽ കൊരങ്ങാട്ടി ആദിവാസി സങ്കേതത്തിലെ പുളിയൻമാക്കൽ ജോണിന്റെ നെൽക്കൃഷി നാശത്തിൽ. 5 ഏക്കറോളം സ്ഥലത്താണ് ഇദ്ദേഹവും കുടുംബവും നെൽക്കൃഷി നടത്തിയിരുന്നത്. കഴിഞ്ഞ മാസം 8ന്  കൊയ്ത്ത് ആരംഭിച്ചെങ്കിലും ഇടവിട്ടു മഴ പെയ്യുന്നതിനാൽ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കൊയ്തെടുത്ത കറ്റകൾ വൈദ്യുതിതടസ്സത്തെ തുടർന്നു യന്ത്രസഹായത്തോടെ മെതിക്കാൻ കഴിയുന്നില്ല. ഇതോടെ മനുഷ്യ പ്രയത്നം കൊണ്ടു മെതിച്ചെടുത്തെങ്കിലും നെല്ല് ഉണങ്ങാൻ കഴിയാതെ മുളയ്ക്കുന്ന സാഹചര്യമാണുള്ളത്.

ഇതോടൊപ്പം കൊയ്തെടുക്കാൻ പാകമായ മനുവർണ്ണ ഇനത്തിൽപെട്ട നെല്ലിന്റെ വിളവെടുപ്പ് നടക്കാതെ വന്നതോടെ ഇവ കൊഴിഞ്ഞ പാടത്തു വീഴുന്നതു നെൽക്കൃഷി വൻ നഷ്ടത്തിലേക്കു കൂപ്പുകുത്താൻ കാരണമാകുകയാണെന്നു ജോൺ പറഞ്ഞു. അപകടത്തെ തുടർന്നുണ്ടായ വൈകല്യത്തെ മനോധൈര്യത്താൽ അതിജീവിച്ചാണു ജോണും, പിജി ബിരുദധാരിയായ മകൻ ജോൺ ബൈനോയും കുടുംബാംഗങ്ങളും ചേർന്നു നെൽക്കൃഷി നടത്തിയത്. 

ഭേദപ്പെട്ട വിളവ് ഉണ്ടായതോടെ ഏറെ പ്രതീക്ഷയിലായ കുടുംബത്തെയാണു കാലാവസ്ഥ ചതിച്ചത്. അടിമാലി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ നെൽക്കൃഷി ഉണ്ടായിരുന്ന പ്രദേശമാണു കൊരങ്ങാട്ടി ആദിവാസി സങ്കേതം. വിവിധങ്ങളായ കാരണങ്ങളാൽ കൃഷി ചുരുങ്ങി. ഇപ്പോൾ ജോണിന്റെ കുടുംബം മാത്രമാണ് ഇവിടെ നെൽക്കൃഷി നടത്തി വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com