ADVERTISEMENT

നവോദയ പ്രവേശന പരീക്ഷ നാളെ: കുളമാവ്∙ ഇടുക്കി ജവാഹർ നവോദയ വിദ്യാലയത്തിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള 9, 11 ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷ നാളെ നടക്കും. അപേക്ഷ നൽകിയിട്ടുള്ള വിദ്യാർഥികൾ എന്ന വെബ്‌സൈറ്റിൽനിന്ന് അഡ്മിറ്റ് കാർഡ് എടുത്ത് 10.30ന് പരീക്ഷ സെന്ററിൽ എത്തണമെന്ന് അറിയിച്ചു. ഹെൽപ് ഡെസ്‌ക് 04862 259916, 9447412440.

ജോലി ഒഴിവ്
മുട്ടം∙ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിൽ ദിവസവേതനാടിസ്ഥാനത്തിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (സൈബർ സെക്യൂരിറ്റി) ട്രേഡ്സ്മാൻ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ ഇന്ന് 10ന് നടക്കും. കംപ്യൂട്ടർ എൻജിനിയറിങ്ങിലോ ഹാർഡ്‌വെയർ മെയ്ന്റനൻസിലോ ഡിപ്ലോമയും പ്രവൃത്തിപരിചയവും വേണം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജ് ഓഫിസിൽ എത്തണം. 04862 256222.
ഏലപ്പാറ∙ ഏലപ്പാറ പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു 18നും 36നും ഇടയിൽ പ്രായപരിധിയിൽ വരുന്നവർ 13ന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 
നെടുങ്കണ്ടം∙ പാറത്തോട് ഗവ. ഹൈസ്കൂളിൽ നിലവിൽ ഒഴിവുള്ള എൽപിഎസ്ടി അധ്യാപക തസ്തികയിലേക്ക് (തമിഴ്) ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി 12ന് 11 സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്‌മിസ്ട്രസ് അറിയിച്ചു

ടെൻഡർ ക്ഷണിച്ചു
തൊടുപുഴ∙ 2023–24 സാമ്പത്തിക വർഷം തൊടുപുഴ ഐസിഡിഎസ് ഓഫിസിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന 142 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ എജ്യുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അടങ്കൽ തുക 4,26,000. 14ന് വൈകിട്ട് 3ന് ടെൻഡറുകൾ തുറക്കും. ടെൻഡർ ഫോമുകൾ ലഭിക്കുന്നതിന് പ്രവൃത്തി ദിവസങ്ങളിൽ, തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫിസിനു സമീപമുള്ള മുനിസിപ്പൽ കെട്ടിടത്തിലെ ഐസിഡിഎസ് പ്രോജക്ട് ഓഫിസിലെത്തുക. 04862 221860.

പാചകവാതകം ബുക്ക് ചെയ്യണം
പീരുമേട്∙ ഭാരത് പെട്രോളിയത്തിന്റെ പാചകവാതകം ഇന്നു മുതൽ ലഭിക്കണമെങ്കിൽ ഉപഭോക്താക്കൾ ബുക്ക് ചെയ്യണമെന്ന് പീർമൗണ്ട് ഗ്യാസ് ഏജൻസി. പാചക വാതകം വാങ്ങിയ സമയത്ത് നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽനിന്നാണ് ബുക്കിങ് നടത്തേണ്ടത്. മിസ്ഡ് കോൾ ബുക്കിങ്: 7710955555, വാട്സാപ് ബുക്കിങ്: 1800224344, ഫോൺ ബുക്കിങ്: 7715012345, 7718012345.

തൊഴിൽ മേള നാളെ
ലബ്ബക്കട∙ ജെപിഎം ആർട്‌സ് ആൻഡ് സയൻസ് കോളജിൽ നാളെ തൊഴിൽ മേള സംഘടിപ്പിക്കും. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രവൃത്തി പരിചയം ഇല്ലാത്തവർക്കും അവസരം ലഭിക്കും. 9645134279, 9895588461.

വൈദ്യുതി മുടക്കം
നെടുങ്കണ്ടം∙ കൽക്കൂന്തൽ ഭാഗത്ത്‌ 11കെവി  ലൈനിൽ  അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലും പുതിയതായി ട്രാൻസ്‌ഫോമർ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാലും കൽകൂന്തൽ, എട്ടുമുക്ക് കുരിശുപാറ, ആലടി, കട്ടകാല, വാതല്ലൂർപടി, പാറക്കൽപടി, എട്ടുമുക്ക് ഗാന്ധി നഗർ, പൂവതാനിപ്പാടി, അമ്പലപ്പടി, ഉപ്പുകണ്ടം, ട്രാൻസ്‌ഫോമറുകളിൽ ഇന്ന് 10.30  മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന്  അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com