ADVERTISEMENT

അടിമാലി ∙ കൊന്നത്തടി പഞ്ചായത്തിൽ ഉൾപ്പെടുന്ന കല്ലാർകുട്ടി – മാവിൻചുവട് – പുതിയപാലം റോഡിന് ശാപമോക്ഷം. ഒരു കിലോമീറ്റർ ദൂരം വരുന്ന റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയായിരുന്നു. ഇവിടെ ടാറിങ് ജോലികൾ ആരംഭിച്ചു. കല്ലാർകുട്ടി അണക്കെട്ടിന് മുകളിലൂടെ ഉണ്ടായിരുന്ന പാലം വഴിയാണ് മൈലാടുംപാറ, കൊന്നത്തടി, മുരിക്കാശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോയിരുന്നത്.

അണക്കെട്ട് പാലത്തിന് സമാന്തരമായി കല്ലാർകുട്ടിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ പുതിയ പാലം നിർമിച്ചതോടെ വാഹന ഗതാഗതം അതുവഴിയായി. ഇതോടെ കല്ലാർകുട്ടിയിൽ നിന്ന് കൊന്നത്തടി പഞ്ചായത്തിന്റെ ഭാഗമായ പുതിയ പാലത്തിലേക്ക് എത്തുന്ന ദൂരം തകർച്ചയിലായി. തുടർന്നാണ് റോഡ് നിർമാണത്തിന് പൊതുമരാമത്തു വകുപ്പ് നടപടി സ്വീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com