പള്ളികളിൽ സ്ഥാനാർഥികൾ
Mail This Article
തൊടുപുഴ ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഓശാന ഞായർ ചടങ്ങുകളിൽ പങ്കെടുത്തു യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ്. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ചിൽ രാവിലെ നടന്ന ഓശാന ഞായർ തിരുക്കർമത്തിലാണ് ഡീൻ പങ്കെടുത്തത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓശാന ചടങ്ങുകൾക്ക് നേതൃത്വം നൽകി. കുരുത്തോല വെഞ്ചരിപ്പിലും തുടർന്ന് നടന്ന കുരുത്തോല പ്രദക്ഷിണത്തിലും കുർബാനയിലും യുഡിഎഫ് സ്ഥാനാർഥി പങ്കെടുത്തു. അതിന് ശേഷം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളി എന്നീ പള്ളികൾ സന്ദർശിച്ചു. ഇന്ന് കോതമംഗലം ബ്ലോക്കിലാണ് ഡീൻ കുര്യാക്കോസ് പര്യടനം നടത്തുന്നത്.
ജോയ്സ് ജോർജ്
ഇന്നലെ രാവിലെ മൂന്നാർ മൗണ്ട് കാർമൽ പള്ളിയിൽ ഓശാന ഞായർ കുർബാനയിൽ പങ്കെടുത്ത് എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് കുരുത്തോല സ്വീകരിച്ചു. തുടർന്ന് മൂന്നാർ ദേവികുളം പഞ്ചായത്തുകളിൽ പര്യടനം നടത്തി. മൂന്നാറിൽ ചേർന്ന സി.എ.കുര്യൻ അനുസ്മരണ സമ്മേളനത്തിൽ ജോയ്സ് പങ്കെടുത്തു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം എംപിയുമായും സ്ഥാനാർഥി കൂടിക്കാഴ്ച നടത്തി.
സംഗീത വിശ്വനാഥൻ
എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ പീരുമേട് നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി. അണക്കര സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ എത്തിയാണ് ഇന്നലെ പര്യടനം ആരംഭിച്ചത്.