അജ്ഞാതജീവിയുടെ ആക്രമണം; ഇല്ലിചാരിയിൽ ക്യാമറ സ്ഥാപിച്ചു
Mail This Article
×
കരിങ്കുന്നം ∙ ഇല്ലിചാരി ഭാഗത്ത് വീണ്ടും അജ്ഞാതജീവിയുടെ ആക്രമണം പതിവായതോടെ വനം വകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. ഇന്നലെ രാവിലെ പഴയമറ്റം പുളിക്കൽ എസ്റ്റേറ്റിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്ത കുറുക്കന്റെ അവശിഷ്ടം കണ്ടു. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്തെ 13 നായ, 3 ആട്, 2 കോഴി, 1 മുയൽ എന്നിവയെ അജ്ഞാത ജീവി കൊന്നു.
ചിറ്റാനപ്പാറ സാബുവിന്റെ രണ്ട് ആടിനേയും ഒരു പട്ടിയേയും കല്ലുവീട്ടിൽ മനോജിന്റെ രണ്ട് നായ, 1 കോഴി, 1 മുയൽ, മാടപ്പാട്ട് സണ്ണിയുടെ ഒരു ആട് 4 നായ എന്നിവയേയുമാണപ കൊന്നതായി നാട്ടുകാർ പരാതി പറയുന്നത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ക്യാമറ സ്ഥാപിച്ച് പരിശോധന ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.