ADVERTISEMENT

മൂന്നാർ ∙ വനമേഖലകളിലേക്കു വിനോദ സഞ്ചാരികളുമായി നടത്തുന്ന ട്രക്കിങ്ങിന് നിയന്ത്രണമേർപ്പെടുത്തി വനം വകുപ്പ്.മൂന്നാറിൽ ഏറ്റവുമധികം വിദേശികളടക്കമുള്ള വിനോദ സഞ്ചാരികൾ ട്രക്കിങ് നടത്തുന്ന ലക്ഷ്മി, കൊലുക്കുമല ,ചിന്നക്കനാൽ മേഖലകളിലാണു നിയന്ത്രണം ഏർപ്പെടുത്തി മൂന്നാർ ഡിഎഫ്ഒ രമേശ് വിഷ്ണോയി ഉത്തരവിട്ടത്. വനമേഖലയിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം വർധിച്ചതോടെ ഇവ ആക്രമണ സ്വഭാവം പുലർത്തുന്നത് പതിവായതോടെയാണു ട്രക്കിങിന് നിയന്ത്രണം ഏർപ്പെടുത്തിയത്.കഴിഞ്ഞ മാസം 22നു രാവിലെ പള്ളിവാസൽ സ്വദേശിയായ ഗൈഡ് ജർമൻ സ്വദേശികളായ രണ്ട് വിനോദ സഞ്ചാരികളുമായി ലക്ഷ്മി ഹില്ലിലേക്ക് ട്രക്കിങ് നടത്തുന്നതിനിടയിൽ കരിമ്പുലിയെ കണ്ടിരുന്നു.

ഇവർ നിന്നിരുന്ന പാറക്കെട്ടിനു തൊട്ടടുത്തുള്ള പുൽമേട്ടിലാണു കരിമ്പുലിയെ കണ്ടത്. സംഭവം വിവാദമായതോടെയാണു സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് ട്രക്കിങ്ങിന് നിയന്ത്രണമേർപ്പെടുത്തിയത്.വിനോദ സഞ്ചാരികളുമായി ട്രക്കിങ് നടത്തുന്ന മേഖലകളിൽ കടുവ, ആന, കാട്ടുപോത്ത്, പുലി, കരിമ്പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവാണ്. ട്രക്കിങ്ങിന് നിരോധനമേർപ്പെടുത്തിയതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഗൈഡുമാരടക്കമുള്ളവർ ഡിഎഫ്ഒയ്ക്കു പരാതി നൽകിയിരുന്നു. വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടുത്ത ആഴ്ച പ്രദേശത്ത് നടത്തുന്ന പരിശോധനയ്ക്കു ശേഷം ട്രക്കിങ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നു ഡിഎഫ്ഒ ഗൈഡുമാരെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com