കാറിടിച്ച് ഒടിഞ്ഞ വൈദ്യുത പോസ്റ്റ് ബസിനു മുകളിലേക്ക് പതിച്ചു
Mail This Article
×
കട്ടപ്പന ∙ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് ഒടിഞ്ഞ വൈദ്യുത പോസ്റ്റ് ബസിനു മുകളിലേക്ക് പതിച്ചു. വൻ അപകടം ഒഴിവായി. 14ന് വൈകിട്ട് നാലോടെ കട്ടപ്പന-പുളിയൻമല റോഡിൽ പാറക്കടവിനു സമീപമായിരുന്നു അപകടം.
തൂക്കുപാലത്തു നിന്ന് കട്ടപ്പനയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് വൈദ്യുതി കാലിൽ ഇടിച്ചു. തുടർന്ന് വൈദ്യുതി പോസ്റ്റ് കാൽ ഒടിഞ്ഞ് ഇതുവഴിയെത്തിയ ബസിനു മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഒരുമണിക്കൂറോളം തടസ്സപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.