ADVERTISEMENT

കാഞ്ചിയാർ∙ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് 3 പേർക്കു പരുക്ക്. ഓട്ടോറിക്ഷാ ഡ്രൈവർ മേരികുളം തോണിത്തടി വലിയകരോട്ട് വി.എൻ.ചെല്ലപ്പൻ(65), കാർ യാത്രികരായ ഈട്ടിത്തോപ്പ് നെല്ലിക്കുന്നേൽ ജോസ് മാത്യു(67), ഭാര്യ ജെസി ജോസ്(61) എന്നിവർക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. 

നിർമാണം നടക്കുന്ന മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന-ചപ്പാത്ത് റൂട്ടിൽ വെള്ളിലാംകണ്ടം കൊച്ചുപാലത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. ചങ്ങനാശേരിയിൽനിന്ന് മടങ്ങുകയായിരുന്ന ജോസും ഭാര്യയും സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് എതിർദിശയിലൂടെ എത്തിയ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. 

മേരികുളത്ത് ഓട്ടോറിക്ഷാ സർവീസ് നടത്തുന്ന ചെല്ലപ്പൻ കട്ടപ്പനയിൽ പോയി മടങ്ങുന്ന വഴിയാണ്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു. പരുക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com