ADVERTISEMENT

പീരുമേട് ∙ മേലഴുത എസ്റ്റേറ്റിൽ പാർക്കിങ് ചെയ്തിരുന്ന 2 ബൈക്കുകൾ, 2 കാറുകൾ എന്നിവയ്ക്കു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. രമേഷിന്റെ ഓട്ടോറിക്ഷയുടെ പടുത അറുത്തുമാറ്റിയ നിലയിലാണ്. സഹോദരൻ രാജേഷിന്റെ ബൈക്കിന്റെ സീറ്റുകൾ പൂർണമായും കുത്തിക്കീറി. എസ്റ്റേറ്റിലെ തന്നെ വിജയയുടെ ബൈക്കിനും നാശം വരുത്തി. സുഹൃത്തിന്റെ വീട്ടിൽ എത്തിയ കുമളി റോസപ്പൂക്കണ്ടം സ്വദേശി പീർമുഹമ്മദിന്റെ ഓട്ടോറിക്ഷയുടെ പടുതയും നശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 12നു ശേഷമാണു വാഹനങ്ങൾക്കു കേടുപാടുകൾ വരുത്തിയത്. വാഹന ഉടമകളുടെ പരാതിയിൽ പീരുമേട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com