ADVERTISEMENT

രാജാക്കാട്∙ രാജാക്കാട് പഞ്ചായത്തിലെ ചേലച്ചുവട്ടിലുള്ള രണ്ടാം നമ്പർ അങ്കണവാടി അപകടാവസ്ഥയിലായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. 2018 ലെ കാലവർഷക്കെടുതിയിൽ ചുറ്റുമതിലും സംരക്ഷണ ഭിത്തിയും തകർന്നതാണ് അങ്കണവാടി കെട്ടിടവും അപകടാവസ്ഥയിലാകാൻ കാരണം. 7 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സംരക്ഷണ ഭിത്തിയുടെ ബലക്ഷയം കാരണം അങ്കണവാടിയുടെ പ്രവർത്തനം പോലും അവതാളത്തിലാണ്.

2022–23 ലെ അങ്കണവാടി മെയിന്റനൻസിൽ ഉൾപ്പെടുത്തി ചേലച്ചുവട് അങ്കണവാടിക്ക് 16 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചെങ്കിലും പിന്നീട് അസിസ്റ്റന്റ് എൻജിനീയർ എസ്റ്റിമേറ്റ് എടുത്തപ്പോൾ അതു നാലര ലക്ഷം രൂപയായി വെട്ടിച്ചുരുക്കിയെന്നാണ് നാട്ടുകാരുടെ പരാതി. ഇതു കാരണം ആരും കരാറെടുക്കാനെത്തിയില്ല. വർക്ക് സ്പിൽ ഓവർ ആവുകയും ചെയ്തു. പഞ്ചായത്ത് ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നും ജില്ലാ പഞ്ചായത്ത് നൽകാമെന്നറിയിച്ച 5 ലക്ഷം രൂപ വേണ്ടെന്നു വച്ചത് അധികൃതരുടെ വീഴ്ചയാണെന്നും ആരോപണമുണ്ട്. 2018 മുതൽ എല്ലാ ഗ്രാമസഭകളിലും വർക്കിങ് കമ്മിറ്റികളിലും അങ്കണവാടിയുടെ അപകടാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാറുണ്ടെങ്കിലും നടപടികളാെന്നുമായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com