ബൈക്ക് യാത്രക്കാരുടെ പിന്നാലെ പാഞ്ഞ് പടയപ്പ; ബൈക്ക് താഴെയിട്ട് ഓടിയ യാത്രക്കാർ രക്ഷപ്പെട്ടു
Mail This Article
×
മറയൂർ∙ കഴിഞ്ഞ ഒരാഴ്ചയായി പാമ്പൻമലയിൽ കണ്ട പടയപ്പ എന്ന ഒറ്റയാൻ ഇന്നലെ വൈകിട്ട് 5ന് പശുവിനു തീറ്റപ്പുല്ലുമായിപ്പോയ ബൈക്ക് യാത്രക്കാരെ ഓടിച്ചു. ബൈക്ക് താഴെയിട്ട് ഓടിയ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാമ്പൻമല സ്വദേശികളായ പരമശിവൻ (48), രഞ്ജിത്ത് (35) എന്നിവരെയാണ് പടയപ്പ ഓടിച്ചത്.
മറയൂർ മൂന്നാർ റോഡിൽ നിന്നു പാമ്പൻമലയിലേക്ക് പോക്കറ്റ് റോഡിലൂടെ പോകവേയാണു 10 മീറ്റർ മാത്രം അകലെ പടയപ്പ നിൽക്കുന്നത്കണ്ടത്. ബൈക്ക് താഴെയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ പടയപ്പ പിന്തുടർന്നു. ഈ സമയത്ത് മറയൂർ മൂന്നാർ മേഖലയിൽ നിന്ന് ഒട്ടേറെ സ്കൂൾ കുട്ടികളും ഇവിടെ എത്തിയിരുന്നു. പടയപ്പയെ ഭയന്ന് വിദ്യാർഥികൾ സ്കൂളിൽ പോകുന്നതു വരെ നിർത്തിയതായി പ്രദേശവാസികൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.