ADVERTISEMENT

മറയൂർ∙ മറയൂരിനു സമീപം ചിന്നാർ വന്യജീവി സങ്കേതത്തിന്റെ തുടർച്ചയായ തമിഴ്നാട് ആനമല കടുവ സങ്കേതത്തിനുള്ളിൽ കടുവയെ തുറന്നുവിട്ടു. കൊടൈക്കനാൽ വനമേഖലയിൽ പിടികൂടിയ കടുവയെയാണ് അമരാവതിയിൽ     ഉൾവനത്തിൽ തുറന്നുവിട്ടത്. കൊടൈക്കനാൽ വനം മേഖലയിൽ കീഴാനവയലിലും സമീപ പ്രദേശത്ത് കൃഷിത്തോട്ടങ്ങളിലും ഗ്രാമത്തിനുള്ളിലും കണ്ടുവന്നിരുന്ന കടുവയെ ദിവസങ്ങൾക്കു മുൻപ് തമിഴ്നാട് വനംവകുപ്പ് അധികൃതർ കൂട് സ്ഥാപിച്ച് പിടികൂടുകയായിരുന്നു. പിടികൂടിയ കടുവയ്ക്ക് പരുക്കുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതേ തുടർന്ന് ചികിത്സ നൽകി സുഖം പ്രാപിച്ച ശേഷം കഴിഞ്ഞ ദിവസമാണ് തുറന്നുവിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com