ADVERTISEMENT

ചെറുതോണി ∙ ഇടുക്കി ജില്ലയിൽ ആറുമാസത്തിനിടെ 5 കോടിയുടെ ഓൺലൈൻ തട്ടിപ്പ്. ഈ വർഷം ഇതു വരെ റജിസ്റ്റർ ചെയ്ത 55 കേസുകൾ പ്രകാരം 5,54,64,779 രൂപയുടെ ഓൺലൈൻ തട്ടിപ്പാണ് നടന്നത്. കഴിഞ്ഞ വർഷം ആകെ റജിസ്റ്റർ ചെയ്ത 52 കേസുകളിലായി 7,18,00,000 രൂപ രൂപയുടെ തട്ടിപ്പ് നടന്നു. മിക്ക കേസിലും വ്യക്തികൾക്ക് പണം നഷ്ടമായി. വാട്സാപ്പിലും ഇ–മെയിലിലും മറ്റും ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ അപകടകരമായ ആപ്പുകളാണ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുക.അതിലൂടെ ഉപയോക്താവിനു ലഭിക്കുന്ന ഒടിപി അടക്കമുള്ള വിവരങ്ങൾ ചോർത്തപ്പെടും.

ഇത്തരത്തിലാണ് മിക്ക തട്ടിപ്പുകളും നടന്നിരിക്കുന്നത്. ലഹരി മരുന്ന് അടങ്ങിയ കുറിയർ പിടിച്ചെന്നും പ്രതി ചേർക്കപ്പെടാതിരിക്കണമെങ്കിൽ തുക നൽകണമെന്ന രീതിയിൽ വ്യാപക തട്ടിപ്പ് നടക്കുന്നതായും ഇത്തരത്തിൽ തൊടുപുഴയിൽ ഒരു സ്ത്രീക്ക് വലിയ തുക നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്നും ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് പറഞ്ഞു.  സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം (ഗോൾഡൻ അവർ) വിവരം 1930ൽ അറിയിക്കണമെന്നും പൊലീസ് സ്റ്റേഷനുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സൈബർ ബോധവൽക്കരണം നടത്തുന്നതിനു പദ്ധതിയുണ്ടെന്നും പൊലീസ് മേധാവി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com