ADVERTISEMENT

മൂന്നാർ∙ മേഖലയിൽ കനത്ത മഴ ലഭിച്ചതോടെ മാട്ടുപ്പെട്ടി ഡാം നിറഞ്ഞുകവിഞ്ഞു. പദ്ധതി പ്രദേശമായ കുണ്ടള, എക്കോ പോയിന്റ് ഉൾപ്പെടെയുള്ള മേഖലകളിൽ മികച്ച മഴ ലഭിച്ചതും വൈദ്യുതി ഉൽപാദനം നിർത്തിവച്ചിരിക്കുന്നതുമാണ് ഡാം നിറയാൻ കാരണം. 1599.58 മീറ്ററാണ് (മീറ്റർ സീ ലെവൽ) ഡാമിന്റെ സംഭരണശേഷി. നിലവിൽ 1598.15 മീറ്ററാണ് ജലനിരപ്പ്. വൈദ്യുതി ഉൽപാദനം നിർത്തിവച്ചതോടെ നിറഞ്ഞുകവിഞ്ഞ ഡാമിന്റെ ഷട്ടറുകൾ ഏതു സമയത്തും തുറക്കുമെന്ന് ജില്ലാ ഭരണകൂടം ചൊവ്വാഴ്ച മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു.

വൈദ്യുതി ഉൽപാദനം നിർത്തിവച്ചു
ജനറേറ്ററിന്റെ അറ്റകുറ്റപ്പണിക്കായി മാട്ടുപ്പെട്ടി ഡാമിൽനിന്നുള്ള വൈദ്യുതി ഉൽപാദനം നിർത്തിവച്ചു. ഒരു മാസമായി അറ്റകുറ്റപ്പണി നടക്കുകയാണ്.  2 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെനിന്ന് ഉൽപാദിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com