ADVERTISEMENT

ഗതാഗത നിയന്ത്രണം;കട്ടപ്പന∙ നഗരസഭയിലെ പള്ളിക്കവല വാർഡിലെ ഓസാനം സ്‌കൂൾ ജംക്ഷൻ- ഇടുക്കിക്കവല ബൈപാസ് റോഡിൽനിന്നു ടൗൺഹാൾ ജംക്‌ഷനിലേക്കുള്ള റോഡിന്റെ നിർമാണപ്രവർത്തനം നടക്കുന്നതിനാൽ ഓഗസ്റ്റ് 6 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 7.50 ലക്ഷം രൂപയുടെ കോൺക്രീറ്റിങ് ജോലികളാണ് നടക്കുന്നത്.

വനിതാ കമ്മിഷൻഅദാലത്ത് ഇന്ന്
തൊടുപുഴ∙ വനിതാ കമ്മിഷൻ ജില്ലാതല അദാലത്ത് ഇന്ന് 10 മുതൽ തൊടുപുഴ മുനിസിപ്പൽ ടൗൺഹാളിൽ നടക്കും.

വനിതാ കമ്മിഷൻഅദാലത്ത് ഇന്ന്
തൊടുപുഴ∙ വനിതാ കമ്മിഷൻ ജില്ലാതല അദാലത്ത് ഇന്ന് 10 മുതൽ തൊടുപുഴ മുനിസിപ്പൽ ടൗൺഹാളിൽ നടക്കും.

സീറ്റ് ഒഴിവ്
കുട്ടിക്കാനം∙ കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളജിലെ എംഎ കമ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസിന്റെ ബാച്ചിൽ ജനറൽ കാറ്റഗറിയിലും എസ്‌സി /എസ്ടി കാറ്റഗറിയിലും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. 9562779455, 9744681411. www.mariancollege.org/dept-mcms.php

ജോലി ഒഴിവ്
ചോറ്റുപാറ∙ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിലവിൽ ഒഴിവുള്ള (എച്ച്എസ്ടി സംസ്കൃതം) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29ന് 2ന് ഹാജരാകണം.
നെടുങ്കണ്ടം∙ കല്ലാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിലവിൽ ഒഴിവുള്ള എച്ച്എസ്എസ്ടി ജൂനിയർ (ഹിസ്റ്ററി) തസ്‌തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 30ന് 11ന് ഹാജരാകണം.
ഇരട്ടയാർ∙ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലിഷ് മീഡിയം ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി (ഫിസിക്കൽ എജ്യുക്കേഷൻ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 29ന് 10ന് സ്കൂൾ ഓഫിസിൽ നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ബയോഡേറ്റയുമായി ഹാജരാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com