ADVERTISEMENT

അടിമാലി ∙ ദേശീയ പാതയിൽ അടിമാലി പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്കു സമീപം നിൽക്കുന്ന വൻമരം അപകടാവസ്ഥയിൽ. ചുവട് ദ്രവിച്ചുണങ്ങി തുടങ്ങിയ മരം ഏതു നിമിഷവും കടപുഴകി വീഴുമെന്ന അവസ്ഥയിലാണ്. ഇതിനു സമീപത്തായാണ് 3 ആഴ്ച മുൻപ് മരം ബസിനു മുകളിലേക്ക് കടപുഴകി വീണ് അപകടമുണ്ടായത്. പഞ്ചായത്ത് ഓഫിസ്, വിവിധ ധനകാര്യ സ്ഥാപനങ്ങൾ, സബ് ആർടി ഓഫിസ്, ഓട്ടോ സ്റ്റാൻഡ് എന്നിവ ഇതിനു സമീപത്തായാണ് പ്രവർത്തിക്കുന്നത്. ഇതെ തുടർന്ന് വലിയ തിരക്കുള്ള ഭാഗത്താണ് അപകടാവസ്ഥയിലുള്ള മരം നിൽക്കുന്നത്. മരം മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ പഞ്ചായത്ത് അധികൃതർക്കും മറ്റും പരാതി നൽകിയെങ്കിലും ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല.

ഇതിനു സമീപത്തുള്ള മരം കടപുഴകി വീണതിന്റെ പശ്ചാത്തലത്തിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അടിമാലി– കുമളി ദേശീയപാതയിൽ കല്ലാർകുട്ടി വരെയുള്ള ദൂരത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കുന്നതിന് കലക്ടർ ഉത്തരവിട്ടിരുന്നു.തുടർന്ന് ഇതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും ഫലപ്രദമായി നടന്നിട്ടില്ല. ഇതോടെ ടൗൺ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ അപകടാവസ്ഥയിൽ ഒട്ടേറെ മരങ്ങളാണ് മുറിച്ചുനീക്കാനുള്ള പട്ടികയിലുള്ളത്. ഇത്തരം സാഹചര്യത്തിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുനീക്കുന്നതിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com