ADVERTISEMENT

തൊടുപുഴ ∙ സപ്ലൈകോയുടെ ജില്ലാ ഓണം ഫെയർ നാളെ  മുതൽ 14 വരെ തൊടുപുഴ ഗാന്ധി സ്ക്വയർ സമീപം പഴയ മുനിസിപ്പൽ ബസ് സ്റ്റാൻഡ് മൈതാനിയിൽ നടക്കും. 13 ഇനം സബ്സിഡി സാധനങ്ങൾക്കു പുറമേ വിവിധ ബ്രാൻഡ് ഉൽപന്നങ്ങൾക്ക് 5 മുതൽ 50% വരെ വില കുറവും ഓഫറുകളുമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. സബ്സിഡി സാധനങ്ങൾക്കു ഉപഭോക്താക്കൾ റേഷൻ കാർഡ് കൊണ്ടുവരണം. 

നാളെ  11ന് പി.ജെ.ജോസഫ് എംഎൽഎ മേള ഉദ്ഘാടനം ചെയ്യും. എം.എം.മണി എംഎൽഎ ആദ്യ വിൽപന നടത്തും. മേളയിലെ ഹോർട്ടികോർപ്പിന്റെ പച്ചക്കറി സ്റ്റാളിന്റെ ഉദ്ഘാടനം എ.രാജ എംഎൽഎ നിർവഹിക്കും. ഡീൻ കുര്യാക്കോസ് എംപി, വാഴൂർ സോമൻ എംഎൽഎ, ജില്ലാ സപ്ലൈ ഓഫിസർ ബൈജു കെ.ബാലൻ എന്നിവർ പങ്കെടുക്കും. വിവിധ കമ്പനികളുടെ ഇരുനൂറോളം ഉൽപന്നങ്ങൾക്കു ഉച്ചയ്ക്കു 2 മുതൽ 4 വരെ 45% ഓഫറുകളും മേളയിൽ ലഭ്യമാണെന്ന് ജൂനിയർ മാനേജർ കെ.സിന്ധുമോൾ, ജില്ലാ ഫെയർ കസ്റ്റോഡിയൻ പി.എസ്.ജയൻ, വിൻസന്റ് ഉലഹന്നാൻ എന്നിവർ അറിയിച്ചു. 

വിലനിലവാരം
(ഇനം, സബ്സിഡി വില, നോൺ സബ്സിഡി വില (കിലോയിൽ) എന്ന ക്രമത്തിൽ)
∙ ചെറുപയർ– 92– 108
∙ ഉഴുന്ന്– 95– 129
∙ വൻപയർ– 75– 105 
∙ കടല– 69– 97
∙ തുവരപ്പരിപ്പ്– 111– 175
∙ മുളക് (500 ഗ്രാം)– 79– 91.5
∙ മല്ലി (500 ഗ്രാം)– 41– 52.5
∙ പഞ്ചസാര– 35– 44
∙ വെളിച്ചെണ്ണ (ഒരു ലീറ്റർ)– 143– 172
∙ ജയ അരി– 29– 42.5
∙ മട്ട അരി– 33– 42.5
∙ പച്ചരി– 26– 37.5
∙ കുറുവ അരി– 30– 42.5

English Summary:

The Supplyco Onam Fair is coming to Thodupuzha! From August 11th to 14th, find amazing deals on groceries, household items, and fresh produce at the old municipal bus stand ground near Gandhi Square. Enjoy subsidized prices with your ration card and take advantage of special offers and discounts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com