ADVERTISEMENT

അടിമാലി ∙ ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടും കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ വനം, റവന്യു വകുപ്പുകൾ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഒക്ടോബർ 8ന് ദേവികുളം താലൂക്കിൽ പണിമുടക്ക് നടത്താൻ എൻഎച്ച് സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. ഇതോടൊപ്പം അന്നുതന്നെ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വാളറയിൽ ദേശീയപാത ഉപരോധം നടക്കും. 8നു മുൻപായി മരം മുറി ആരംഭിച്ചില്ലെങ്കിൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിനും യോഗം തീരുമാനിച്ചു.നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കീ.മീ ദൂരത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിനു വനം, റവന്യു വകുപ്പുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടെങ്കിലും അധികൃതർ നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ്  പ്രതിഷേധത്തിന് എൻഎച്ച് സംരക്ഷണ സമിതി നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

അടിമാലിയിൽ നടന്ന യോഗം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.എം ബേബി അധ്യക്ഷത വഹിച്ചു. എ. രാജ എംഎൽഎ, അതിജീവന പോരാട്ടവേദി ചെയർമാൻ റസാക്ക് ചൂരവേലി, എൽദോസ് വാളറ, ഡയസ് പുല്ലൻ, ജനപ്രതിനിധികൾ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ തുടങ്ങിയവ‍ർ പ്രസംഗിച്ചു.

English Summary:

Facing inaction from authorities, the NH Protection Council will hold a strike in Devikulam and block the National Highway in Walayar on October 8th. They demand immediate removal of dangerous trees along the Neryamangalam-Walayar stretch, citing a High Court order.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com