ADVERTISEMENT

മൂന്നാർ ∙ ഇടുക്കി ജില്ലയിലെ ആദ്യ ടോൾ പ്ലാസയായ ദേവികുളം ടോൾ പ്ലാസയിലൂടെ പോകുന്ന വാഹനങ്ങളിൽ നിന്നു 3 ദിവസത്തിനുളളിൽ പണം ഈടാക്കിത്തുടങ്ങും. ആന്ധ്രയിൽ നിന്നുള്ള കമ്പനിയാണു ടോൾ പിരിവ് ലേലത്തിനെടുത്തിരിക്കുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ലാക്കാട് കുരിശടിക്കു സമീപമാണു ദേവികുളം ടോൾ പ്ലാസ. ദേശീയപാതയിൽപെട്ട മൂന്നാർ- ബോഡിമെട്ട് ഭാഗത്തെ 41.78 കിലോമീറ്ററാണു 371.83 കോടി രൂപ ചെലവിട്ട് 6 മാസം മുൻപു പുതുക്കിപ്പണിതത്.

ടോൾ പ്ലാസയുടെനിർമാണം അന്നു തന്നെ പൂർത്തിയായിരുന്നെങ്കിലും സാങ്കേതികപ്രശ്നങ്ങളും പ്രദേശവാസികളുടെ എതിർപ്പും കാരണം പ്രവർത്തനം ആരംഭിച്ചിരുന്നില്ല. ടോൾ പ്ലാസയു‌ടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹനങ്ങളുടെ ഉടമസ്ഥർക്ക് 340 രൂപയ്ക്കു പ്രതിമാസ പാസെടുത്ത് ഈ വഴി സഞ്ചരിക്കാം.

ടോൾ നിരക്ക് 
∙ കാർ, ജീപ്പ്, മറ്റു ചെറുവാഹനങ്ങൾ: ഒരു വശത്തേക്ക് - 35 രൂപ, ഇരുവശങ്ങളിലേക്കും - 55, പ്രതിമാസം ഇരുവശങ്ങളിലേക്കും- 1225 (50 യാത്രകൾ മാത്രം).
∙ മിനി ബസ്: ഒരു വശത്തേക്ക് - 60, ഇരുവശങ്ങളിലേക്കും - 90, പ്രതിമാസം - 1980.
∙ ബസ്, ട്രക്ക്: ഒരു വശം - 125, ഇരുവശങ്ങളിലേക്കും -185, പ്രതിമാസം- 4150,
∙ ഭാരവാഹനങ്ങൾ: ഒരു വശം - 195, ഇരുവശങ്ങളിലേക്കും - 295, പ്രതിമാസം - 6505
∙ഏഴിൽ കൂടുതൽ ആക്സിലുള്ള വലിയ വാഹനങ്ങൾ: ഒരു വശം - 240, ഇരുവശങ്ങളിലേക്കും - 355, പ്രതിമാസം– 7920 രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com