ADVERTISEMENT

തൊമ്മൻകുത്ത് ∙ തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിലെ പ്രവേശന കവാടത്തിലുള്ള ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) കെട്ടിടം കാടുകയറിയിട്ടും നന്നാക്കാനുള്ള നടപടിയില്ല. 
ഇവിടെ ശുചിമുറിയും സൗകര്യങ്ങളും ഉണ്ടായിട്ടും സമയത്ത് അറ്റകുറ്റപ്പണി ചെയ്യാതെ ഉപയോഗിക്കാൻ പറ്റാത്ത നിലയിൽ കിടക്കുകയാണ്. പലതവണ ഡിടിപിസി അധികൃതരുമായി സംസാരിച്ചിട്ടും ഫലമില്ലെന്ന് വാർഡ് മെംബർ ബിബിൻ അഗസ്റ്റിൻ പറഞ്ഞു. 

നെയ്യശേരി–തോക്കുമ്പൻ സാഡിൽ റോഡ് നിർമാണം പൂർത്തിയാകുന്നതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വർധന ഉണ്ടാകും. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ  ശുചിമുറികൾ ഉൾപ്പെടെ നവീകരിക്കുകയും ഡിടിപിസി കെട്ടിടവും പരിസരവും വൃത്തിയാക്കാനും നടപടിയുണ്ടാകണം. ഇതിനായി ഇവിടെ നിയമിച്ചിരുന്ന ജീവനക്കാരിയെ ശമ്പളം നൽകാൻ സാധിക്കാതെ പിരിച്ചുവിട്ടിരിക്കുകയാണ്. നൂറുകണക്കിനു സഞ്ചാരികൾക്ക് ഉപകാരപ്പെടുന്ന കെട്ടിടവും പരിസരവും വൃത്തിയാക്കി ഇടുന്നതിനു ജില്ലാ കലക്ടർ ഇടപെടണമെന്നും വാർഡ് മെംബർ  ആവശ്യപ്പെട്ടു.

English Summary:

The DTPC building at Thommankuthu tourist center is in dire need of renovation. Despite existing facilities, neglect has rendered them unusable. With the Neyyassery-Thokkumpan Sadil road nearing completion, an influx of tourists is expected. Ward member Bibin Augustine urges immediate action from the DTPC and District Collector to revitalize the building and its facilities for the benefit of tourists.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com