ADVERTISEMENT

മൂന്നാർ ∙ ആറു വർഷത്തെ നാട്ടുകാരുടെ കാത്തിരിപ്പിനൊടുവിൽ പഴയ മൂന്നാറിൽ 1.15 കോടി രൂപ ചെലവിൽ പുതിയ ആട്ടുപാലം നിർമിക്കാൻ സംസ്ഥാന ധനകാര്യ വകുപ്പ് പ്രത്യേക അനുമതി നൽകി. എ.രാജാ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് ആധുനിക രീതിയിലുള്ള തൂക്കുപാലം നിർമിക്കുന്നത്. എന്നാൽ ഒരു കോടി രൂപയ്ക്കു മുകളിലുള്ള പദ്ധതിയായതിനാൽ ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി വേണ്ടിയിരുന്നു. എംഎൽഎയുടെ പ്രത്യേക ആവശ്യപ്രകാരമാണ് ധനകാര്യ വകുപ്പ് അനുമതി നൽകി ഉത്തരവിട്ടത്.

2018 ഓഗസ്റ്റ് 16ലെ പ്രളയത്തിലാണ് പഴയ മൂന്നാറുകാരുടെ ഏക ആശ്രയമായിരുന്ന ആട്ടുപാലം തകർന്നത്. 1941ൽ ബ്രിട്ടിഷുകാർ നിർമിച്ച് മാർഗരറ്റ് പാലമെന്നു പേരിട്ട പാലമാണിത്.ചൊക്കനാട്, പഴയ മൂന്നാർ, ഹൈറേഞ്ച് ക്ലബ് എന്നീ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികൾ വിവിധ ആവശ്യങ്ങൾക്കായി   മൂന്നാറിലേക്ക് ഇതു വഴിയായിരുന്നു യാത്ര ചെയ്തിരുന്നത്. പാലം തകർന്നതോടെ ഓട്ടോയിൽ 5 കിലോമീറ്റർ ചുറ്റി സഞ്ചരിച്ചാണ് നിലവിൽ ആളുകൾ യാത്ര ചെയ്യുന്നത്. നാട്ടുകാരുടെ പരാതികളെ തുടർന്നാണ് 3 വർഷം മുൻപ് എംഎൽഎയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നു തുക അനുവദിച്ചത്.

ആട്ടുപാലത്തിന്റെ നിർമാണത്തിനായി ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചാലുടൻ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കും. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വിധമായിരിക്കും നിർമാണം.

English Summary:

The article highlights the government's approval for a new suspension bridge in Old Munnar, Kerala, funded by MLA A. Raja's Asset Development Fund. The bridge replaces the historic Margaret Bridge, a crucial link for locals, which collapsed during the 2018 floods.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com