ADVERTISEMENT

തൊടുപുഴ∙ വെള്ളിയാമറ്റം പൂമാല റോഡിൽ ആലക്കോടിനു സമീപം മീൻമുട്ടിക്കും നാഗാർജുനയ്ക്കും ഇടയ്ക്കുള്ള വളവിൽ അപകടം പതിവാകുന്നു. റോഡിന്റെ അശാസ്ത്രീയമായ നിർമാണവും റോഡിന്റെ നടുവിൽ രൂപപ്പെട്ടിട്ടുള്ള ഗർത്തവുമാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.ഒരു വർഷത്തിനിടെ ഇവിടെയുണ്ടായ അപകടത്തിൽ രണ്ടു പേരുടെ ജീവനാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം ബൈക്കുകൾ കൂട്ടിയിടിച്ചാണ് ആലക്കോട് സ്വദേശി അനന്തു കെ.ശ്രീധരൻ (22) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരുക്കേറ്റു. ഇവർക്കു പിന്നാലെ വന്ന കാർ വെട്ടിച്ച് ഇലക്ട്രിക് പോസ്റ്റിലിടിച്ചു നിർത്തിയതിനാൽ വൻ അപകടമൊഴിവായി. ഇവിടെ ഏതാനും മാസം മുൻപുണ്ടായ ബൈക്ക് അപകടത്തിലും യുവാവ് മരിച്ചിരുന്നു. കൂടാതെ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. 

വീതിക്കുറവും അശാസ്ത്രീയമായ നിർമാണവുമാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. റോഡിന്റെ  അശാസ്ത്രീയത പരിഹരിക്കണമെന്നും അപകടക്കുഴികൾ അടയ്ക്കണമെന്നും നാട്ടുകാർ അധികാരികളോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് മാസങ്ങൾ പലതു കഴിഞ്ഞെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണെങ്കിലും നടപടിയുണ്ടായിട്ടില്ല.സർവീസ് ബസുകൾ ഉൾപ്പെടെ നൂറു കണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ തിരക്കോടു തിരക്കാണ്. എന്നാൽ പല ഭാഗത്തും വീതിക്കുറവും വളവുകളും അപകട തോത് വർധിക്കാൻ ഇടയാക്കുകയാണ്.

English Summary:

Poomaala Road in Idukki's Velliyamattam has become an accident hotspot, with locals blaming unscientific construction and potholes. Two lives have been lost in the past year, prompting demands for urgent road safety improvements and warning signs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com