ADVERTISEMENT

കുമളി ∙ കെഎസ്ആർടിസി കുമളി ഡിപ്പോയ്ക്ക് ഹരിത കേരളം മിഷന്റെ ഹരിത സ്ഥാപന സർട്ടിഫിക്കറ്റ് ലഭിച്ചു. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ- മാലിന്യ സംസ്കരണം, ജലസുരക്ഷ, ഊർജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങൾക്ക് ഹരിത സർട്ടിഫിക്കറ്റ് നൽകുന്നത്. കുമളി ഡിപ്പോയ്ക്ക് ഇക്കാര്യത്തിൽ എ ഗ്രേഡാണ് ലഭിച്ചത്. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാലതി അനുമോദന സാക്ഷ്യപത്രം കെഎസ്ആർടിസി അധികൃതർക്ക് കൈമാറി.കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു, സ്ഥിരസമിതി അധ്യക്ഷരായ നോളി ജോസഫ്, ശാന്തി ഷാജിമോൻ  വാർഡ് മെംബർമാരായ വിനോദ് ഗോപി, വി.സി.ചെറിയാൻ, ജിജോ രാധാകൃഷ്ണൻ ശുചിത്വ മിഷൻ കോഓർഡിനേറ്റർ ആർ.പി.ആതിര, അഴുത ബ്ലോക്ക് സെക്രട്ടറി വെള്ളയാൻ, കുമളി പഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ എന്നിവർ പങ്കെടുത്തു.

English Summary:

KSRTC Kumily depot has been recognized for its commitment to environmental sustainability. The depot was awarded the Green Institution Certificate by the Haritha Keralam Mission for implementing efficient waste management, water conservation, and biodiversity conservation practices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com