ADVERTISEMENT

തൊടുപുഴ ∙ മാരിക്കലുങ്ക് പാലത്തിന്റെ ഒളമറ്റം ഭാഗത്തുള്ള അപ്രോച്ച് റോഡിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോഴും മറുഭാഗത്തെ റോഡ് ശരിയാക്കുന്നതിൽ നടപടിയില്ല.മറുഭാഗത്തെ കാഞ്ഞിരമറ്റത്തുള്ള റോഡിനായി ഏറ്റെടുത്ത സ്ഥലം നിലവിൽ കുറ്റിച്ചെടികൾ വളർന്ന് കാടുമൂടി കിടക്കുകയാണ്. 6 മാസം മുൻപാണ് ഒളമറ്റത്തെ റോഡ് നിർമാണം ആരംഭിച്ചത്. പി.ജെ.ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.80 കോടി രൂപ ഉപയോഗിച്ചാണ് പണികൾ പുരോഗമിക്കുന്നത്. നിലവിൽ 90% പണികൾ പൂർത്തിയായി. ഒരുമാസം കൊണ്ട് ടാറിങ് ഉൾപ്പെടെ പൂർത്തിയാകും. പക്ഷേ, മറുവശം റോഡില്ലാതെ പാലം എങ്ങനെ തുറന്നുകൊടുക്കാനാകുമെന്നാണ് നാട്ടുകാരുടെ ചോദ്യം. 

പാലം പണി പൂർത്തിയായിട്ട് 9 വർഷം പിന്നിട്ടു. തൊടുപുഴയാറിനു കുറുകെ കാഞ്ഞിരമറ്റത്തെയും ഒളമറ്റത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് 2013ൽ ആണ് തറക്കല്ലിട്ടത്. 2 വർഷം കൊണ്ട് 2015ൽ പാലം പണി പൂർത്തിയായി. തുടർന്ന് രണ്ടര വർഷം മുൻപ് റോഡിനായുള്ള സ്ഥലം ഏറ്റെടുത്ത് പിഡബ്ല്യുഡിക്ക് കൈമാറിയത്. അപ്രോച്ച് റോഡുകളുടെ പണികൾ പൂർത്തിയാക്കി പാലം തുറന്നുകൊടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.

English Summary:

The Marikalunk Bridge in Thodupuzha, Kerala, is nearing completion after 9 years. While the approach road on the Olammattam side is almost finished, the lack of progress on the Kanjiramattam side raises concerns about the bridge's usability.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com