ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
ചെറുതോണി ∙ പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ ഫിസിക്സ് തസ്തികയിൽ താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദം. (നെറ്റ് അഭിലഷണീയം). താൽപര്യമുള്ളവർ 10 ന്  രാവിലെ 10.30 ന് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9947130573 , 9744157188

കട്ടപ്പന കമ്പോളം 
ഏലം: 2150-2300
കുരുമുളക്: 638
കാപ്പിക്കുരു(റോബസ്റ്റ): 232
കാപ്പി പരിപ്പ്(റോബസ്റ്റ): 380
കൊട്ടപ്പാക്ക്: 210
മഞ്ഞൾ: 260
ചുക്ക്: 360
ഗ്രാമ്പൂ: 900
ജാതിക്ക: 275
ജാതിപത്രി: 1350-1850

ഏകദിന ക്യാംപ് 
ഏലപ്പാറ∙ മഹിളാ കോൺഗ്രസ്  ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ സഹസ് എന്ന പേരിൽ  ഏകദിന ക്യാംപ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മിനി സാബു ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഡോമിന സജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഗീതാ ശ്രീകുമാർ, ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, മണിമേഖല, സ്വർണലത അപ്പുക്കുട്ടൻ,സുജാത രാധാകൃഷ്ണൻ, പാർട്ടി ഭാരവാഹികളായ ജോർജ് ജോസഫ്, അരുൺ പൊടിപാറ, ബെന്നി പെരുവന്താനം, അമ്മിണി തോമസ് എന്നിവർ പ്രസംഗിച്ചു.

മെഡിക്കൽ ക്യാംപ് 
കാൽവരിമൗണ്ട്∙ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുടെയും കാൽവരിമൗണ്ട് വിൻസന്റ് ഡിപോൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ 20ന് രാവിലെ 9.30ന് കാൽവരിമൗണ്ട് എൽപി സ്‌കൂളിൽ മെഡിക്കൽ ക്യാംപ് നടക്കും. ജനറൽ മെഡിസിൻ, ഇഎൻടി, ത്വക്ക് രോഗം, ശ്വാസകോശ രോഗം, ശിശു രോഗം, നേത്ര രോഗം, മെമ്മറി ക്ലിനിക് എന്നീ വിഭാഗങ്ങളുടെ സേവനം ലഭിക്കും. രക്തസമ്മർദം, ഷുഗർ, പിഎഫ്ടി, അസ്ഥി ബലക്ഷയ നിർണയം എന്നീ ടെസ്റ്റുകൾ സൗജന്യമായി നടത്താനും സൗകര്യം ഉണ്ടായിരിക്കും. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com