ADVERTISEMENT

തൊമ്മൻകുത്ത് ∙വിനോദ സഞ്ചാര കേന്ദ്രമായ തൊമ്മൻകുത്തിൽ വാഹന പാർക്കിങ്ങിന് സൗകര്യം കുറവായതിനാൽ സഞ്ചാരികൾ വലയുന്നു. സീസൺ ആയതോടെ തൊമ്മൻകുത്ത് കാണാൻ സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടേക്ക് എത്തുന്നത്. പാർക്കിങ് സൗകര്യം കുറവായതിനാൽ റോഡിന് ഇരുവശത്തായിട്ടാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതുമൂലം ഇരുവശങ്ങളിൽനിന്നും എത്തുന്ന വാഹനങ്ങൾക്ക് അരിക് നൽകാൻ കഴിയാതെ റോഡിൽ ഗതാഗതക്കുരുക്ക് പതിവായി.വനംവകുപ്പിനാണ് തൊമ്മൻകുത്തിന്റെ സംരക്ഷണ ചുമതല. ഇവർ സഞ്ചാരികളിൽനിന്ന് പ്രവേശന പാസ് വാങ്ങുന്നതല്ലാതെ അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കാൻ തയാറാകുന്നില്ലെന്നാണ് സഞ്ചാരികളുടെയും നാട്ടുകാരുടെയും പരാതി. 

വനം വകുപ്പിനാണ് ഈ പ്രദേശത്ത് സ്‌ഥലമുള്ളത്. എന്നാൽ പാർക്കിങ് സൗകര്യത്തിന് ഭൂമി വേർതിരിച്ച് സൗകര്യം ഒരുക്കാൻ ഇവർ തയാറല്ല. പ്രവേശന പാസായി മുതിർന്നവരിൽനിന്ന് 40 രൂപയും കുട്ടികളിൽനിന്ന് 20 രൂപയുമാണ് വാങ്ങുന്നത്. എന്നാൽ ഇവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നില്ല. കനത്ത പ്രവേശന ഫീസ് വാങ്ങുമ്പോഴും അടിസ്‌ഥാന സൗകര്യം ഒരുക്കുന്ന കാര്യത്തിൽ വേണ്ട താൽപര്യം വനംവകുപ്പ് കാട്ടാത്തതാണ് വലിയ ഗതാഗതക്കുരുക്കിന് കാരണം. അടിയന്തരമായി ഈ മേഖലയിൽ പാർക്കിങ് സൗകര്യം ഉണ്ടാക്കണമെന്നാണ് സഞ്ചാരികളുടെയും നാട്ടുകാരുടെയും ആവശ്യം.

English Summary:

Thommankuthu, a popular tourist spot in Kerala, is plagued by insufficient parking facilities. This results in traffic jams, frustrated tourists, and complaints about the lack of basic amenities despite hefty entry fees collected by the Forest Department.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com