ADVERTISEMENT

മൂന്നാർ ∙ അറ്റകുറ്റപ്പണികൾ നടത്താത്തതിൽ പ്രതിഷേധിച്ച് രണ്ടു മാസം മുൻപ് സിപിഐയുടെ നേതൃത്വത്തിൽ കുഴികളിൽ ലോങ്ജംപ് മത്സരം നടത്തിയ പഴയ മൂന്നാർ–ലക്ഷ്മി റോഡിൽ യാത്രാ ദുരിതത്തിന് അവസാനമില്ല. ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളടക്കമുള്ളവർ സഞ്ചരിക്കുന്ന റോഡാണ് വർഷങ്ങളായി തകർന്ന് വൻകുഴികൾ രൂപപ്പെട്ടുകിടക്കുന്നത്. പഴയ മൂന്നാർ മൂലക്കട മുതൽ ലക്ഷ്മി വരെയുള്ള 10 കിലോമീറ്റർ  തകർന്നിട്ട് വർഷങ്ങളായി. കുഴികളിൽ മഴവെള്ളം നിറഞ്ഞു കിടക്കുന്നതു കാരണം ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും കുഴികളിൽ പതിച്ച് അപകടങ്ങളുണ്ടാകുന്നത് പതിവായിരിക്കുകയാണ്. മഴക്കാലം മാറിയിട്ടും തകർന്നു കിടക്കുന്ന റോഡിന്റെ ടാറിങ് പണികൾക്കുള്ള നടപടികൾ തുടങ്ങാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.

English Summary:

The Old Munnar-Lakshmi Road, known for its picturesque views, has become a safety hazard due to years of neglect and countless potholes. Despite protests and the end of the monsoon season, repair work remains absent, putting locals and tourists at risk.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com