ADVERTISEMENT

മൂന്നാർ ∙ പകൽ സമയത്ത് മേയാൻ വിട്ടിരുന്ന കന്നുകാലികളെ കടുവ ആക്രമിച്ചു. ഒരു പശുവിന് ഗുരുതരമായി പരുക്കേറ്റു. മൂന്നെണ്ണത്തിനെ കാണാതായി. കുട്ടിയാർവാലി സ്വദേശി എം.പാണ്ടിയുടെ പശുക്കളെയാണ് ഇന്നലെ ഉച്ചയ്ക്ക് കടുവ ആക്രമിച്ചു പരുക്കേൽപിച്ചത്. രാവിലെ നാല് പശുക്കളെ ഒന്നിച്ചാണ് വീടിനു സമീപമുള്ള സ്ഥലത്ത് മേയാൻ വിട്ടത്. പതിനൊന്നരയോടെ പശുക്കളുടെ ബഹളം കേട്ടാണ് പ്രദേശവാസികൾ ഓടിയെത്തിയത്. നാട്ടുകാർ തിരയുന്നതിനിടയിലാണ് ദേഹമാസകലം ഗുരുതര പരുക്കുകളോടെ ഒരു പശുവിനെ കണ്ടെത്തിയത്. തിരച്ചിലിൽ മറ്റുള്ള പശുക്കളെ കണ്ടെത്താനായില്ല. ഇവയ്ക്കായി തിരച്ചിൽ തുടരുകയാണ്. വനപാലകരും പൊലീസും സ്ഥലത്തെത്തി. കഴിഞ്ഞ മാസം 18നു കുട്ടിയാർവാലി സ്വദേശിയായ രമേശിന്റെ രണ്ട് പശുക്കളെ കടുവ കടിച്ചു കൊന്നിരുന്നു.

English Summary:

Terror has gripped the residents of Kuttiyarvalley in Munnar, Kerala, as a tiger attacked a herd of cattle, leaving one cow severely injured and three others missing. This incident follows a similar attack last month, highlighting the growing concern of wildlife conflict in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com