ADVERTISEMENT

മൂന്നാർ ∙ ജനവാസമേഖലയിലിറങ്ങിയ പടയപ്പ എന്ന കാട്ടാന പച്ചക്കറിത്തോട്ടങ്ങളും ഷെഡുകളും നശിപ്പിച്ചു. സൈലന്റ് വാലി എസ്റ്റേറ്റിൽ രണ്ടാം ഡിവിഷനിലാണ് ഞായർ രാത്രി 12നു പടയപ്പ വ്യാപക നാശനഷ്ടമുണ്ടാക്കിയത്. തൊഴിലാളികൾ വീടുകൾക്കു സമീപം നട്ടുവളർത്തിയിരുന്ന പച്ചക്കറികളും വാഴകളും തിന്നു നശിപ്പിച്ചു.

സൈലന്റ് വാലി എസ്റ്റേറ്റിൽ നിൽക്കുന്ന പടയപ്പ.
സൈലന്റ് വാലി എസ്റ്റേറ്റിൽ നിൽക്കുന്ന പടയപ്പ.

സമീപത്തുണ്ടായിരുന്ന ഷെഡുകളും പച്ചക്കറിത്തോട്ടത്തിനു ചുറ്റുമുണ്ടായിരുന്ന വേലികളും തകർത്തു. ഷെഡ് തകർക്കുന്ന ബഹളം കേട്ട് തൊഴിലാളികളെത്തി ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഇവർക്കു നേരെ ചിന്നം വിളിച്ച് പാഞ്ഞടുത്തതിനെ തുടർന്ന് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. പുലർച്ചെയാണ് പടയപ്പ ഇവിടെ നിന്നു മടങ്ങിയത്. കഴിഞ്ഞ അഞ്ചു ദിവസമായി സൈലന്റ് വാലി എസ്റ്റേറ്റിലാണ് പടയപ്പയുടെ സാന്നിധ്യമുള്ളത്.

English Summary:

In a terrifying incident, a wild elephant named Padayappa caused significant damage to vegetable gardens and sheds in Munnar's Silent Valley Estate, raising concerns about the escalating human-elephant conflict.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com