കോഴിക്കറി വെന്തില്ല; ഹോട്ടൽ തകർത്ത് യുവാക്കളുടെ സംഘം, ആളുകളെയും തല്ലി
Mail This Article
×
കുഞ്ചിത്തണ്ണി ∙ കോഴിക്കറി വെന്തില്ലെന്നു പറഞ്ഞു യുവാക്കളുടെ സംഘം ഹോട്ടലിൽ അതിക്രമം നടത്തി. ഞായറാഴ്ച രാത്രി 8നു കുഞ്ചിത്തണ്ണി താഴത്തെസിറ്റിയിൽ പ്രവർത്തിക്കുന്ന ബ്ലാക്ക്പെപ്പർ ഹോട്ടലിലാണു ബൈസൺവാലി കൊച്ചുപ്പ് ഭാഗത്തുനിന്നെത്തിയ 3 യുവാക്കൾ അക്രമം നടത്തിയത്. ഇവർ മദ്യപിച്ചിരുന്നതായി ഹോട്ടൽ ജീവനക്കാർ പൊലീസിനെ അറിയിച്ചു. ഹോട്ടൽ ഉടമയെയും ജീവനക്കാരെയും മർദിക്കുകയും പ്ലേറ്റുകളും ഫർണിച്ചറും തകർക്കുകയും ചെയ്തു. കടയിൽ ഭക്ഷണം കഴിക്കാൻ വന്ന 2 പേരെയും ഇവർ കയ്യേറ്റം ചെയ്തു. വെള്ളത്തൂവൽ പൊലീസ് അന്വേഷണം തുടങ്ങി.
English Summary:
Shocking incident in Kunjithanny, Kerala as three young men vandalize a hotel, alleging poorly cooked chicken curry. Read more about the attack, police investigation, and concerns over customer service and alcohol-related violence.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.