ADVERTISEMENT

മൂന്നാർ∙ വിളവെടുപ്പിന് തയാറായി നിന്നിരുന്ന ഒന്നര ഏക്കർ സ്ഥലത്തെ ബട്ടർ ബീൻസ് കാട്ടാനകൾ തിന്നും ചവിട്ടിയും നശിപ്പിച്ചു. കുണ്ടള സാൻഡോസ് എസ്ടി നഗറിൽ ടി.തങ്കച്ചന്റെ കൃഷിയാണ് കഴിഞ്ഞ ദിവസം കാട്ടാനകൾ നശിപ്പിച്ചത്. കൊമ്പനടക്കം മൂന്ന് ആനകളാണ് കഴിഞ്ഞ ദിവസം രാത്രിയിറങ്ങി കൃഷികൾ മുഴുവൻ തിന്നും ചവിട്ടിയും നശിപ്പിച്ചത്. 

ഒരാഴ്ചയ്ക്കുള്ളിൽ വിളവെടുപ്പ് തുടങ്ങാനിരിക്കെയാണ് കാട്ടാനകൾ ഇവ തിന്നു നശിപ്പിച്ചത്. മാർക്കറ്റിൽ ബട്ടർ ബീൻസിന് കിലോയ്ക്ക് 150 രൂപയാണ് വില. കർഷകരിൽ നിന്നും ഇടനിലക്കാർ 100 മുതൽ 120 രൂപ വരെ നൽകിയാണ് നിലവിൽ ബട്ടർ ബീൻസ് ശേഖരിക്കുന്നത്. മാർക്കറ്റിൽ മികച്ച വില ലഭിക്കുന്നതിനിടയിലാണ് കാട്ടാന ഇറക്കി കർഷകന്റെ കൃഷി നശിപ്പിച്ചത്. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി തങ്കച്ചൻ പറഞ്ഞു.

English Summary:

In a devastating incident highlighting the escalating human-wildlife conflict, a herd of wild elephants raided a farm in Munnar, Kerala. The elephants destroyed an entire crop of butter beans, leaving the farmer with significant financial losses.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com