ADVERTISEMENT

ചെറുതോണി ∙ കഞ്ഞിക്കുഴി പഞ്ചായത്തിലെ എഴുകമ്പി വാളിയപ്ലാക്കൽ ജയിംസിന്റെ വീടിനുള്ളിൽ കയറിയ രാജവെമ്പാലയെ വനപാലകർ പിടികൂടി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് വീടിന്റെ മുറിക്കുള്ളിൽ ഇരുമ്പ് അലമാരയ്ക്കു മുകളിൽ കയറിയിരുന്ന രാജവെമ്പാലയെ വീട്ടുകാർ കണ്ടത്. 

നഗരംപാറ റേഞ്ച് വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോതമംഗലം വനം ഡിവിഷനിലെ പാമ്പുപിടിത്ത വിദഗ്ധൻ ഷൈൻ എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. രാജവെമ്പാലയെ പിന്നീട് ഇടുക്കി വനത്തിൽ തുറന്നുവിട്ടു.

വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ എം.മുനസിർ അഹമ്മദ്, പി.കെ.ഗോപകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എസ്.സുബീഷ്, അരുൺ രാധാകൃഷ്ണൻ, സ്നേക്ക് റെസ്ക്യൂ ടീം അംഗങ്ങളായ കെ.എം.രാജു, മനു മാധവൻ എന്നിവർ നേതൃത്വം നൽകി.

English Summary:

A king cobra caused a stir in Cheruthoni, Kerala, after entering a resident's home. Forest officials, including a snake-catching expert, successfully removed the reptile and released it back into the Idukki forest, highlighting the importance of wildlife conservation efforts in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com