തലയാറിലെ ലയങ്ങളിൽ പടയപ്പ; ഭീതിയിൽ തൊഴിലാളികൾ
Mail This Article
×
മറയൂർ ∙ തലയാറിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ രാത്രി മുഴുവൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പടയപ്പ. കഴിഞ്ഞദിവസം രാത്രി മണിക്കൂറുകളോളം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ ചുറ്റിത്തിരിഞ്ഞ പടയപ്പ, കണ്ണൻ എന്നയാളുടെ ഓട്ടോറിക്ഷ തകർക്കുകയും ചെയ്തു.
ആറുമാസത്തിനു ശേഷമാണ് പടയപ്പ വീണ്ടും മറയൂരിനു സമീപം തലയാർ മേഖലയിൽ എത്തിയിരിക്കുന്നത്. ഇതോടെ തൊഴിലാളികൾ ഭീതിയിലാണ്. പകൽ സമയത്ത് തേയിലത്തോട്ടത്തിലേക്ക് ജോലിക്ക് പോകാൻ പോലും ഭയമാണെന്നു ഇവർ പറയുന്നു. വനംവകുപ്പിൽ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്നും തൊഴിലാളികൾ പറഞ്ഞു.
English Summary:
A wild elephant has returned to the Talayar region near Marayur, causing fear among plantation workers. The elephant roamed the area overnight, damaging an autorickshaw. Workers are demanding action from the forest department.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.