ADVERTISEMENT

ഇന്ന് 
മിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കു സാധ്യത.

അറിയിപ്പ് 
അധ്യാപക ഒഴിവ് 
കുമളി ∙ ചോറ്റുപാറ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി (തമിഴ്) തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക്  ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 6നു 11മണിക്കു സ്കൂൾ ഓഫിസിൽ. 
അണക്കര ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ) അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 6ന് 11ന് സ്കൂൾ ഓഫിസിൽ.

കായികക്ഷമതാ പരീക്ഷ 
കട്ടപ്പന ∙ ജില്ലയിൽ എക്സൈസ് വകുപ്പിലെ സിവിൽ എക്സൈസ് ഓഫിസർ (കാറ്റഗറി നമ്പർ 307/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 7,8 തീയതികളിൽ രാവിലെ 5.30 മുതൽ കാൽവരിമൗണ്ട് കാൽവരി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും.

യുവജന കമ്മിഷൻ അദാലത്ത് 
തൊടുപുഴ ∙ സംസ്ഥാന യുവജന കമ്മിഷൻ ചെയർമാൻ എം.ഷാജറിന്റെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 11 മുതൽ കലക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ വച്ച് ജില്ലാതല അദാലത്ത് നടക്കും. 18 വയസ്സിനും 40 വയസ്സിനും മധ്യേയുള്ള യുവജനങ്ങൾക്കു പരാതികൾ സമർപ്പിക്കാം. ഫോൺ: 0471- 2308630.

ഔഷധസസ്യ കൃഷി വികസന പദ്ധതി 
വണ്ണപ്പുറം∙പഞ്ചായത്ത് കൃഷിഭവന്റെ കീഴിൽ ഔഷധ സസ്യങ്ങൾ കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകർക്ക് വേണ്ടി ഇളംദേശം ബ്ലോക്ക് കൃഷി അസി. ഡയറക്ടറുടെ നേതൃത്വത്തിൽ ഇന്ന് 10:30ന് കരിമണ്ണൂർ പഞ്ചായത്ത്‌ ഹാളിൽ യോഗം നടത്തും. ഔഷധസസ്യങ്ങൾ കൃഷി ചെയ്യുന്ന കർഷകർക്ക് മെച്ചപ്പെട്ട വിപണന സൗകര്യം ഉറപ്പാക്കുന്നതിനാണ് യോഗം.

സിവിൽ എക്സൈസ് ഓഫിസർ കായികക്ഷമതാ പരീക്ഷ 
കട്ടപ്പന ∙ ജില്ലയിൽ എക്സൈസ് വകുപ്പിലെ സിവിൽ എക്സൈസ് ഓഫിസർ (കാറ്റഗറി നമ്പർ 307/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 7,8 തീയതികളിൽ നടക്കും.രാവിലെ 5.30 മുതൽ കാൽവരിമൗണ്ട് കാൽവരി ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് പരീക്ഷ

കട്ടപ്പന കമ്പോളം 
ഏലം: 2225-2400 
കുരുമുളക്: 632 
കാപ്പിക്കുരു(റോബസ്റ്റ): 224 
കാപ്പി പരിപ്പ്(റോബസ്റ്റ): 375 
കൊട്ടപ്പാക്ക്: 200 
മഞ്ഞൾ: 265 
ചുക്ക്: 370 
ഗ്രാമ്പൂ: 875 
ജാതിക്ക: 315 
ജാതിപത്രി: 1450-1975

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com