ADVERTISEMENT

മറയൂർ ∙ മറയൂർ പഞ്ചായത്ത് ഓഫിസിൽ സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാരില്ലാത്തത് പ്രവർത്തനത്തെ ബാധിക്കുന്നതായി പരാതി. സെക്രട്ടറി, ക്ലാർക്ക്, ഗ്രാമസേവക (വിഇഒ) തസ്തികകൾ മാസങ്ങളായി ഒഴി‍ഞ്ഞു കിടക്കുന്നു. ജീവനക്കാരില്ലാത്തതിനാൽ പഞ്ചായത്തിലെ പദ്ധതികൾ നടപ്പാക്കാനാകാതെ അവതാളത്തിലായിരിക്കുകയാണ്. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്താണു മറയൂർ.മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ആദിവാസികൾ ഉൾപ്പെടെ പട്ടികജാതി, പട്ടികവർഗ കുടുംബങ്ങളാണു കൂടുതൽ. ആവശ്യങ്ങൾക്കായി കിലോമീറ്റർ ദൂരം കാൽനടയായും അമിതമായ തുക വാടക നൽകി വാഹനത്തിലുമാണു പഞ്ചായത്തിൽ ഒട്ടേറെ ആവശ്യങ്ങൾക്കായി എത്തുന്നത്. 

ജീവനക്കാർ ഇല്ലാത്തതിനാൽ സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.ഒരു വർഷത്തിലേറെയായി പഞ്ചായത്തിൽ സെക്രട്ടറിയില്ലെന്നാണു ഭരണസമിതിയുടെ പരാതി. ഇവിടെ എത്തുന്നവർ അവധിയെടുത്ത് ജോലിക്ക് എത്താത്തതും പ്രധാന പ്രശ്നമാണ്. കൂടാതെ സീനിയർ ക്ലാർക്ക് ഉൾപ്പെടെയുള്ള ജീവനക്കാരുമില്ല. തദ്ദേശമന്ത്രി ഉൾപ്പെടെയുള്ളവരെ നേരിട്ട് കണ്ടു ഭരണസമിതി നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.

വൈദ്യുതി എത്തിയിട്ടും കണക്‌ഷൻ കിട്ടുന്നില്ല 
നിലവിൽ ആദിവാസി കുടികളിൽ സമ്പൂർണ വൈദ്യുതി പദ്ധതി പ്രകാരം വൈദ്യുതി എത്തിയെങ്കിലും കണക്‌ഷൻ നൽകാൻ ഓണർഷിപ് സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ നിന്നു കിട്ടാത്തതു പ്രശ്നമാകുകയാണ്. ജീവനക്കാർ ഇല്ലാത്തതിനാൽ സമയബന്ധിതമായി സർട്ടിഫിക്കറ്റ് നൽകാൻ കഴിയുന്നില്ല. നൂറുകണക്കിന് വീടുകൾ വച്ച് നൽകാൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഗ്രാമസേവക തസ്തികയിൽ രണ്ടുപേർ മാസങ്ങളായി ഇല്ലാത്തതിനാൽ നടപ്പാക്കാൻ കഴിയുന്നില്ല. പഞ്ചായത്തിലെ പദ്ധതികൾ ഒന്നും തന്നെ നടപ്പാക്കാൻ കഴിയുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതിയും വൈസ് പ്രസിഡന്റ് ജോമോൻ തോമസും പറഞ്ഞു. മറയൂർ പഞ്ചായത്തിനെ സർക്കാർ അവഗണിക്കുന്നത് തുടർന്നാൽ‌ പ്രതിഷേധത്തിലേക്ക് പോകുമെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു.

English Summary:

Marayoor Panchayat in Kerala is grappling with a critical staff shortage, leaving its residents deprived of basic services. The absence of a secretary, clerk, and Village Extension Officers for months has brought panchayat activities to a standstill. Schemes remain unimplemented, and even essential certificates are unavailable. The situation particularly affects Adivasi communities who rely on the panchayat for various needs. Despite appeals to authorities, including the Local Self Government Minister, no action has been taken. The lack of staff is hindering crucial projects like providing electricity connections to Adivasi settlements and building new houses. The governing body has warned of protests if the government continues to neglect their plight.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com