ADVERTISEMENT

തൊടുപുഴ∙ പരിസ്ഥിതി സംരംക്ഷണത്തിന് ഊന്നൽ നൽകുന്നതിന് വേണ്ടി പ്രധാനമന്ത്രിയുടെ പിഎം സൂര്യ ഖർ പദ്ധതിയുടെയും അദാനി സോളറിന്റെ ചാംപ്യൻസ് ഓഫ് ചെയ്ഞ്ച് പദ്ധതിയുടെയും സ്കൗഡ് ആൻഡ് ഗൈഡൻസിന്റെ സോളർ പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തൊടുപുഴ കാളിയാൽ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് ‘പാരമ്പര്യേതര ഊർജ ഉപഭോഗത്തിന്റെ മഹത്വവും പ്രായോഗിക ജീവിതത്തിൽ അത് ഉൾപ്പെടുത്തേണ്ട ആവശ്യകതയും’ എന്ന വിഷയത്തിൽ ബോധവൽകരണവും സോളർ പ്രദർശനവും നടന്നു.

കാർബണിന്റെ അമിത ഉപയോഗം പാരിസ്ഥിക ആഘാതത്തിന് കാരണമാകുന്നതിനാൽ സോളർ എനർജി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതി നടത്തുന്നത്. ഇതിന്റെ ഭാഗമായി യുവ തലമുറയ്ക്ക് ഇതു സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയും കൂടുതൽ സോളർ എജർജി സ്രോതസ്സ് സൃഷ്ടിക്കുകയുമാണ് ലക്ഷ്യമിടുന്നത്. സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് മുണ്ടുനടയിൽ‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ, അദാനി സോളർ നാഷനൽ സെയിൽസ് ഹെഡ് സെസിൽ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. അദാനി സോളറിന്റെ കേരളത്തിലെ വിതരണക്കാരായ അൽമിയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അൽ നിഷാൻ ഷാഹുൽ, സ്കൂൾ പ്രിൻസിപ്പാൾ ലൂസി ജോർ, സ്റ്റാഫ് സെക്രട്ടറി ഫാ. ആന്റണി ഓവേൽ, സ്കൗട്ട് മാസ്റ്റർ കവിതാ തോമസ്, ഗൈഡ് ക്യാപ്റ്റൻ ജൂലിയൻ ജോസ് എന്നിവർ പങ്കെടുത്തു.

English Summary:

An engaging awareness program and solar exhibition at Kaliyal St. Mary's HSS, Todupuzha, highlighted the benefits of non-conventional energy sources like solar power.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com