ADVERTISEMENT

ഇപിഎഫ് ഓൺലൈൻ പരിശീലനം ഇന്ന്: കട്ടപ്പന ∙ ഇപിഎഫ് ഓൺലൈൻ സർവീസുകളെ പറ്റിയുള്ള പരിശീലനം ഇന്ന് രാവിലെ 10ന് സെന്റ് ജോൺസ് ആശുപത്രി ഓഡിറ്റോറിയത്തിൽ നടക്കും. തൊഴിലുടമകൾക്കും അവരുടെ പ്രതിനിധികൾക്കും അക്ഷയ കേന്ദ്രങ്ങൾക്കും ഈ പരിശീലനത്തിൽ പങ്കെടുക്കാം.

കുട്ടികൾക്ക് കൃഷി പരിശീലന പരിപാടി ഇന്ന്
തൊടുപുഴ ∙ വഴിത്തല ലയൺസ് ക്ലബ്ബും തൊടുപുഴ ജയ്റാണി പബ്ലിക് സ്കൂളും ചേർന്നു കുട്ടികൾക്കായി നടത്തുന്ന ‘പാഠശാലയിൽ നിന്നും പാടത്തേക്ക്’ എന്ന കൃഷി പരിശീലന പരിപാടി ഇന്ന് ചിറ്റൂർ ആൽപ്പാറ പാടശേഖരത്തിൽ രാവിലെ 10ന് മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജേക്കബ് ഉദ്ഘാടനം ചെയ്യും.

ശബരിമല തീർഥാടനം; യോഗം ഇന്ന്
തൊടുപുഴ ∙ ശബരിമല തീർഥാടനത്തിനായി തമിഴ്നാട്ടിൽ നിന്ന് എത്തുന്ന തീർഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി ഇടുക്കി ജില്ലാ ഭരണകൂടവും തേനി ജില്ലാ കലക്ടറുമായുള്ള യോഗം  ഇന്ന് ഉച്ചയ്ക്ക് 12നു തേക്കടി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടക്കും.

അധ്യാപക ഒഴിവ്
കജനാപ്പാറ∙ കജനാപ്പാറ ഗവ.ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി തമിഴ് ഭാഷാ അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഇന്ന് 10.30ന് സ്കൂൾ ഓഫിസിൽ നടത്തും.

അടിമാലി  ഉപജില്ലാ സ്കൂൾ കലോത്സവം 19 മുതൽ
അടിമാലി ∙ ഉപജില്ലാ സ്കൂൾ കലോത്സവം 19 മുതൽ 21 വരെ ദിവസങ്ങളിൽ അടിമാലി ഗവ. ഹൈസ്കൂളിൽ നടക്കും.  79 സ്കൂളുകളിൽ നിന്നായി 3,500 ഓളം കലാപ്രതിഭകൾ കലോത്സവത്തിൽ പങ്കാളികളാകും.   8 വേദികളിലായാണു മത്സരങ്ങൾ നടക്കുന്നത്.  ഗവ. ഹൈസ്കൂൾ, പഞ്ചായത്ത് ഓഡിറ്റോറിയം, സെന്റ് ജോർജ് യാക്കോബായ ചർച്ച് ഹാൾ, വിക്ടറി ഓഡിറ്റോറിയം, താജ് റസിഡൻസി ഹാൾ, സോപാനം ഓഡിറ്റോറിയം എന്നിവിടങ്ങളിലാണു വേദികൾ ക്രമീകരിച്ചിരിക്കുന്നതെന്നു സ്വാഗതസംഘം ചെയർമാൻ സോമൻ‍ ചെല്ലപ്പൻ, ജനറൽ കൺവീനർ കെ.സേതുക്കുട്ടി, ട്രഷറർ ആനിയമ്മ ജോർജ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.ആർ ബിനോയ് എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com