ADVERTISEMENT

കുട്ടിക്കാനം ∙ നിയന്ത്രണം നഷ്ടപ്പെട്ട ലോറി വളഞ്ഞങ്ങാനത്തെ കൊടുംവളവിൽനിന്നു ക്രാഷ് ബാരിയർ ഇടിച്ചുതകർത്തശേഷം താഴത്തെ റോഡിലേക്കു പതിച്ചു. ലോറി പൂർണമായും തകർന്നു. ഡ്രൈവർ രാജാക്കാട് സ്വദേശി ബേസിലിനെ (23) കാലുകൾ ഒടിഞ്ഞനിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പകൽ ഒന്നോടെ വളഞ്ഞങ്ങാനത്തെ എസ് വളവ് തിരിയുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട ലോറി പലതവണ മറിഞ്ഞാണു 300 അടി താഴ്ചയിലേക്കു പതിച്ചത്. തമിഴ്നാട്ടിൽ നിന്നു ചണച്ചാക്കുകളുമായി കോട്ടയത്തേക്കു പോവുകയായിരുന്നു ലോറി. ലോറിയുടെ ക്യാബിൻ കട്ടർ ഉപയോഗിച്ചു മുറിച്ചുമാറ്റിയ ശേഷമാണു കുടുങ്ങിക്കിടന്ന ഡ്രൈവറെ അഗ്നിരക്ഷാസേന പുറത്തെത്തിച്ചത്. കെകെ റോഡി‍ൽ രണ്ടു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

lorry-accident-kuttikanam-waterfall
വളഞ്ഞങ്ങാനത്ത് വളവ് തിരിയുന്നതിനിടെ താഴത്തെ റോഡിലേക്കു മറിഞ്ഞ ലോറി.

ഡ്രൈവറെ രക്ഷപ്പെടുത്തിയത് കഠിന പരിശ്രമത്തിലൂടെ
കു‌ട്ടിക്കാനം ∙ വളഞ്ഞങ്ങാനത്തെ എസ് വളവിൽ അപകടത്തിൽപെട്ട ലോറിയു‌ടെ കാബിനിൽ കുടുങ്ങി കിടന്ന ഡ്രൈവറെ രക്ഷപ്പെ‌ടുത്തിയത് അഗനിരക്ഷാസേനാ അംഗങ്ങൾ ന‌ടത്തിയ കഠിന പരിശ്രമം വഴി. മുകളിലത്തെ റോഡിൽ നിന്നു പലകരണം മറിഞ്ഞു താഴേക്കു പതിച്ച ലോറി തലകീഴായിട്ടാണ് കിടന്നത്. കാബിനിൽ സ്റ്റിയറിങ്ങിനടിയിൽ കാലുകൾ ഒടിഞ്ഞുകി‌ടന്ന ഡ്രൈവർ ബേസിലിനെ ഹൈഡ്രോളിക് ക‌ട്ടർ, സ്പ്രഡർ എന്നിവ ഉപയോഗിച്ചു കാബിൻ അറുത്തുമാറ്റിയ ശേഷമാണ് പുറത്തെടുത്തത്. പീരുമേട് അഗനിരക്ഷാസേനയിലെ അംഗങ്ങളായ പി.എസ്.സനൽ, എസ്.സുനിൽകുമാർ, എം.സി.സതീഷ്കുമാർ, ബിബിൻ സബാസ്റ്റ്യൻ, എ.അൻഷാദ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.

ഒരു മണിക്കൂറിലേറെ ഗതാഗതതട‌സ്സം 
അപകടത്തെ തുടർന്ന് കോ‌‌ട്ടയം–കുട്ടിക്കാനം റൂ‌ട്ടിൽ 2 മണിക്കൂറിലധികം സമയം ഗതാഗതം തടസ്സപ്പെട്ടു. തകർന്ന ലോറി നീക്കം ചെയ്യാൻ വന്ന കാലതാമസമാണ് തടസ്സത്തിന് ഇടയാക്കിയത്. മണ്ണുമാന്തിയന്ത്രം എത്തിച്ചാണ് ലോറി മാറ്റിയത്. ഇപ്പോഴും വൺവേ സംവിധാനത്തിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും റോഡിൽ  ശരിക്കും വലഞ്ഞു.  വീതി കുറഞ്ഞ സ്ഥലത്തു നടന്ന അപകടം മൂലം മിനിറ്റുകൾക്കകം റോഡിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുത്തി. ഗതാഗതക്കുരുക്ക് കിലോമീറ്ററുകളോളം ദൂരത്തിൽ നീണ്ടു. 

അപകടം പതിവായ സ്ഥലം
ലോറി മറിഞ്ഞത് അപകടം തുടർക്കഥയായ മേഖലയിൽ. മോട്ടർ വാഹന വകുപ്പും, പൊലീസും ഏറ്റവും അപക‌ടസാധ്യത നിറഞ്ഞ സ്ഥലം എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഇവിടെ പല തവണ വാഹനങ്ങൾ മറിഞ്ഞിരുന്നു. തേങ്ങ കയറ്റി വന്ന ലോറി താഴത്തെ റോഡിലേക്കു വീണു ഡ്രൈവർ മരിച്ചിരുന്നു. ഇതു കൂടാതെയും വാഹനങ്ങൾ മറിഞ്ഞിരുന്നു കൂ‌ടുതൽ തവണയും ക്രാഷ് ബാരിയർ തകർത്താണ് അപകടങ്ങൾ സംഭവിച്ചിരിക്കുന്നത്. അപകടം ന‌ടന്നതിനു തൊ‌ട്ടരികെ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി കോൺക്രീറ്റ് ഭിത്തി നിർമിച്ചിട്ടുണ്ട്.

English Summary:

A horrifying accident occurred in Valanjanganam, Kerala, where a lorry carrying cotton husk plunged 300 feet from a height, leaving the driver seriously injured. The incident caused significant traffic disruption on National Highway 183.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com