ADVERTISEMENT

ഇടുക്കി∙ 2023-24  അക്കാദമിക വര്‍ഷത്തിലെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അംഗീകാരം പെരുവന്താനം സെന്റ്‌ ആന്റണീസ് കോളജിന്. തുടർച്ചയായി രണ്ടാം തവണയാണ് പുരസ്കാരം നേടുന്നത്. സാമൂഹിക നന്മയും, പൊതുജന ക്ഷേമവും ഉറപ്പാക്കി കോളജ് എൻഎസ്എസ് യൂണിറ്റ് നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ അംഗീകാരം നേടാനായത്. സ്നേഹ വീടുകളുടെ  നിർമാണം, ശബരിമല  സന്നിധാനത്തിന്റെ പൂങ്കാവനമായ പമ്പയിലെ ശുചീകരണ പ്രവർത്തനം, കോട്ടയം മെഡിക്കൽ കോളജുമായി ചേർന്ന് തുടർച്ചയായി രണ്ട് പ്രാവശ്യം നൂറിലേറെ  വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള  രക്തദാനം, എൻ.എച്ച് 183 ലെ ചെടികളുടെ പ്ലാന്റേഷൻ തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെയാണ്  കോളജിന് ഈ അംഗീകാരം നേടാനായത്. 

എൻഎസ്എസ് പ്രോഗ്രാം ഓഫീസറായ ബിനു കുര്യനെയും എൻഎസ്എസ് വോളണ്ടിയേഴ്സിനെയും സമ്മേളനത്തില്‍ അഭിനന്ദിച്ചു. ചെയർമാൻ ബെന്നി തോമസ്, പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, കോളജ് സെക്രട്ടറി റ്റിജോമോന്‍ ജേക്കബ്‌, വൈസ് പ്രിന്‍സിപ്പല്‍മാരായ ബോബി കെ മാത്യു, പി. ആര്‍. രതീഷ്‌, സുപര്‍ണ രാജു, അക്ഷയ് മോഹന്‍ദാസ്‌ എന്നിവർ പങ്കെടുത്തു.

English Summary:

St. Antony's College, Peruvanthanam, has been recognized for its outstanding social responsibility by winning the Mahatma Gandhi University's Best NSS Unit Award for the second year in a row. Their impactful initiatives include building homes for the needy, cleaning the sacred Pampa River, organizing blood donation drives, and promoting environmental sustainability.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com