ADVERTISEMENT

മറയൂർ ∙ ചന്ദന റിസർവിൽ നിന്നു കഴിഞ്ഞ ജൂണിൽ ചന്ദനമരം മുറിച്ചുകടത്തിയ കേസിൽ നാലുപേർ പിടിയിൽ. മറയൂർ സ്വദേശികളായ ആർ.ഗോപാലൻ (29), ദീപകുമാർ (24), കെ.പി.സുനിൽ(49), വിനോദ് കുമാർ (42) എന്നിവരാണ് അറസ്റ്റിലായത്. കൊടൈക്കനാലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ദീപകുമാറിനെ കഴിഞ്ഞ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളെ പിടികൂടിയത്. റേഞ്ച് ഫോറസ്റ്റ് ഓഫിസർ അബ്ജു കെ.അരുണിന്റെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.

ചങ്ങനാശേരി ∙ വിൽപനയ്ക്കായി കാറിൽ എത്തിച്ച 24 കിലോ ചന്ദനവുമായി നഗരമധ്യത്തിൽ രണ്ടുപേർ വനംവകുപ്പിന്റെ പിടിയിലായി. മാന്തുരുത്തി വിദ്യാനിവാസിൽ കെ.ആർ.ര‍ഞ്ജിത്ത് (40), പായിപ്പാട് പി.സി.കവല ശുഭാനിവാസിൽ കെ.ബി.സുധീഷ് (42) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 7.30നു കവിയൂർ റോഡിൽ രാജേശ്വരി കോംപ്ലക്സ് ജംക്‌ഷനു സമീപമായിരുന്നു സംഭവം. 

English Summary:

Authorities have apprehended four suspects linked to the illicit sandalwood tree smuggling operation that occurred within the Chandana Reserve last June. The apprehended individuals hail from Marayoor and their arrests followed a meticulous investigation spearheaded by the forest department.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com