ADVERTISEMENT

ചെറുതോണി ∙ ഇടുക്കിയുടെ കഥ പറയുന്ന ഫോട്ടോ പ്രദർശനം ജില്ലാ ആസ്ഥാനത്ത് ശിശുദിനാഘോഷ പരിപാടികളുടെ മാറ്റ് കൂട്ടി. കുടിയേറ്റ കാലം മുതൽ ആധുനിക കാലഘട്ടം വരെയുള്ള ജില്ലയുടെ കഥ പറയുന്ന ഒട്ടേറെ ചിത്രങ്ങളാണ് പ്രദർശനനഗരിയെ മനോഹരമാക്കിയത്. പ്രകൃതിയുടെ വർണക്കാഴ്ചകളും അപൂർവ ജീവജാലങ്ങളുടെ വശ്യഭംഗിയും ഫോട്ടോ പ്രദർശനത്തിനു മിഴിവേകി. തിരക്കൊഴിഞ്ഞ ശബരിമല ക്ഷേത്രം, ഉത്സവാന്തരീക്ഷത്തിൽ ഭക്തിസാന്ദ്രമായ മംഗളാദേവി ക്ഷേത്രം, എന്നിവയെല്ലാം കാണേണ്ടതു തന്നെയാണ്. ജില്ലയെ കരയിച്ച ദുരന്തങ്ങളുടെ നടക്കുന്ന ദൃശ്യങ്ങളും ചിത്രപ്രദർശനത്തിൽ ഇടംപിടിച്ചു. 

സമീപകാലത്തുണ്ടായ പെട്ടിമുടി, മൂന്നാർ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ, 2018, 19 വർഷങ്ങളിലെ പ്രളയം എന്നിവയെല്ലാം കാഴ്ചക്കാരുടെ കണ്ണിൽ നിന്നും മായില്ല. ഇടുക്കി പദ്ധതിയുടെ നിർമാണ ഘട്ടം മുതൽ പൂർത്തിയാകുന്നതു വരെയുള്ള കാഴ്ചകൾ മൂല്യമേറിയതാണ്. ചെറുതോണിയിൽ സ്റ്റുഡിയോ നടത്തുന്ന സുനിൽ സെൻട്രൽ ആണ് ചെറുതോണി ടൗൺ ഹാളിൽ ഫോട്ടോ പ്രദർശനം ഒരുക്കിയത്.

ഇടുക്കി പദ്ധതിയുടെ ആധികാരിക രേഖകൾക്കു വേണ്ടി ചിത്രം പകർത്താനായി വൈദ്യുതി വകുപ്പ് നിയോഗിച്ച വാഴത്തോപ്പ് സ്വദേശി എൻ.എൻ.രാജപ്പൻ തുടങ്ങി വച്ച സെൻട്രൽ സ്റ്റുഡിയോയുടെ ശേഖരത്തിലുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. പിൽക്കാലത്ത് രാജപ്പന്റെ മകൻ സുനിൽ പകർത്തിയ ചിത്രങ്ങളും ഇതിലുണ്ട്. കുട്ടികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് പ്രദർശനം കാണാൻ എത്തിയത്. 

English Summary:

Celebrate Children's Day in Idukki with a captivating photo exhibition that takes you on a journey through the district's history, vibrant nature, iconic landmarks like Sabarimala and Mangaladevi temples, and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com