കഞ്ചാവ് കേസിൽ 6 വർഷം കഠിനതടവും പിഴയും
Mail This Article
×
മുട്ടം ∙ കഞ്ചാവ് കൈവശം വച്ചു കടത്തിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് 6 വർഷം കഠിനതടവും പിഴയും ശിക്ഷ. കോട്ടയം പൂവത്തുംമൂട് ചെറുകരോട്ട് വീട്ടിൽ ശശികുമാറി(46)നെ 6 വർഷം കഠിനതടവിനും 75,000 രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവിനും തൊടുപുഴ എൻഡിപിഎസ് സ്പെഷൽ കോടതി ജഡ്ജി കെ.എൻ.ഹരികുമാർ ശിക്ഷ വിധിച്ചു. 2018 ഏപ്രിൽ 15നാണു കേസിനാസ്പദമായ സംഭവം. സ്കൂളിനു സമീപം 2.075 കിലോഗ്രാം കഞ്ചാവ് പിടികൂടി എന്നതാണ് കേസ്. കേസിൽ പ്രോസിക്യൂഷനു വേണ്ടി എൻഡിപിഎസ് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.രാജേഷ് ഹാജരായി.
English Summary:
A 46-year-old man from Kottayam, Kerala, was sentenced to six years of rigorous imprisonment and fined Rs 75,000 for possession and transportation of cannabis. The court delivered a strong message against drug-related offenses.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.