ഇടുക്കി ജില്ലയിൽ ഇന്ന് (17-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
നേത്ര ചികിത്സാ ക്യാംപ് ഇന്ന്
മുട്ടം ∙ പഴയമറ്റം ലോട്ടസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മുതൽ 12 വരെ നേത്ര ചികിത്സാ ക്യാംപ് നടക്കും. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാംപിൽ തിമിര ശസ്ത്രക്രിയ സൗജന്യമായി നടത്തും.
പരാതി പരിഹാര പരിപാടി
നെടുങ്കണ്ടം ∙ തെളിമ പദ്ധതി-2024ന്റെ ഭാഗമായി നവംബർ 15 മുതൽ ഡിസംബർ 15 വരെ പരാതി പരിഹാര പരിപാടി നടത്തുന്നു. റേഷൻ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനും അനധികൃതമായി മുൻഗണന കാർഡുകൾ കൈവശം വയ്ക്കുന്നവരുടെ വിവരങ്ങൾ അറിയിക്കുന്നതിനും റേഷൻ ഡിപ്പോകളിലെ ഭക്ഷ്യ ധാന്യങ്ങളുടെ ഗുണനിലവാരം, ലൈസൻസി/സെയിൽസ് മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുള്ള ആക്ഷേപങ്ങളും പരാതിപ്പെടാം. ഉപഭോക്താവ് എന്ന നിലയിൽ റേഷൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പൊതുജനങ്ങളുടെ അഭിപ്രായവും ഇ-കെവൈസി നിരസിക്കപ്പെട്ടവരുടെ പേരുകൾ തിരുത്താനുള്ള അപേക്ഷകളും സ്വീകരിക്കുന്നതാണ്. എല്ലാ റേഷൻ കടകളിലും സ്ഥാപിച്ചിട്ടുള്ള ഡ്രോപ് ബോക്സുകളിൽ അപേക്ഷകൾ/പരാതികൾ നിക്ഷേപിക്കാവുന്നതാണെന്ന് ഉടുമ്പൻചോല താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു
ജോലി ഒഴിവ്
കട്ടപ്പന ∙ ഇരട്ടയാർ പഞ്ചായത്ത് ഓഫിസിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബികോം ബിരുദവും പിജിഡിസിഎയുമാണ് യോഗ്യത. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 26ന് 5ന് മുൻപ് പഞ്ചായത്ത് ഓഫിസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഇരട്ടയാർ പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാർക്ക് മുൻഗണനയുണ്ട്.