കണ്ടമാലി പാലത്തിന്റെ സംരക്ഷണഭിത്തി തകർച്ചയിൽ
Mail This Article
×
അടിമാലി ∙ ഇരുമ്പുപാലത്തിനു സമീപമുള്ള കണ്ടമാലി പാലത്തിന്റെ സംരക്ഷണഭിത്തി തകർച്ചയിൽ. ഇതോടൊപ്പം സമീപനപാതയും തകർന്നിട്ടുണ്ട്. അടുത്ത നാളിൽ ഇതുവഴി വന്ന വാഹനം ഇടിച്ചാണ് സംരക്ഷണ ഭിത്തി തകർന്നത്. ഇരുമ്പുപാലം കണ്ടമാലി പടിയിൽ ദേവിയാർ പുഴയ്ക്കു കുറുകെ നിർമിച്ചിട്ടുള്ള പാലമാണിത്.
ഇതുവഴി ദേവിയാർ കോളനി, മെഴുകുംചാൽ മേഖലകളിലേക്ക് ഭാരവാഹനങ്ങൾ ഒഴികെയുള്ളവ സുഗമമായി കടന്നുപോയിരുന്നു. കാർഷിക മേഖലയിലൂടെ കടന്നുപോകുന്ന റോഡായതിനാൽ കർഷകർക്കും മറ്റു ജനവിഭാഗങ്ങൾക്കും റോഡ് ഏറെ പ്രയോജനപ്പെട്ടിരുന്നു. ഇതിനിടെയാണ് വാഹനം ഇടിച്ച് സംരക്ഷണഭിത്തിയും ഇതിനു സമീപത്തുള്ള സമീപനപാതയും തകർന്നത്.
English Summary:
A recent vehicle accident has caused the retaining wall of the Kandamali bridge near Irumbupalam in Adimaly to collapse. This incident has also damaged the approach road, disrupting transportation for farmers and residents who rely on this route to access agricultural areas and the Deviyar Colony.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.