കെഎസ്ആർടിസി ബസ് തകരാറിലായതിന് ഡ്രൈവറും കണ്ടക്ടറും തമ്മിൽ പൊരിഞ്ഞ അടി
Mail This Article
×
മൂന്നാർ ∙ കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട തർക്കം; കണ്ടക്ടറെ മർദിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ മനോജിനെതിരെയാണ് (45) പൊലീസ് കേസെടുത്തത്. കണ്ടക്ടർ സി.കെ.ആന്റണിക്കാണു മർദനമേറ്റത്. വണ്ടി തകരാറിലായതു ഡ്രൈവറുടെ കുറ്റം കൊണ്ടാണെന്ന പരാമർശമാണു മർദനത്തിനു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞാണു സംഭവം. എറണാകുളത്തുനിന്നു മൂന്നാറിലേക്കു മടങ്ങുകയായിരുന്ന ബസ് കോതമംഗലത്തിനു സമീപം കേടായി. മൂന്നാറിൽനിന്നു പകരം സംവിധാനമേർപ്പെടുത്തി ബസ് സർവീസ് പുനരാരംഭിച്ചെങ്കിലും ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ കണ്ടക്ടറുടെ പരാതിയിൽ മൂന്നാർ പൊലീസ് കേസെടുത്തു.
English Summary:
A KSRTC bus driver in Munnar is facing charges after allegedly assaulting the conductor following a heated argument about the bus breaking down.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.